പുറത്തായതില്‍ കോലി അസ്വസ്ഥനാണ്, അരിശം തീര്‍ത്തതിങ്ങനെ; ഡ്രസിംഗ് റൂമില്‍ നിന്നുള്ള വീഡിയോ കാണാം..

Published : Aug 16, 2021, 03:56 PM ISTUpdated : Aug 16, 2021, 03:57 PM IST
പുറത്തായതില്‍ കോലി അസ്വസ്ഥനാണ്, അരിശം തീര്‍ത്തതിങ്ങനെ; ഡ്രസിംഗ് റൂമില്‍ നിന്നുള്ള വീഡിയോ കാണാം..

Synopsis

അവസാന ഏഴ് ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും കോലിയുടെ ബാറ്റില്‍ നിന്നുണ്ടായിട്ടില്ല. ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും കോലി നിരാശപ്പെടുത്തി.

ലണ്ടന്‍: കരിയറിലെ മോശം ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 2019 അവസാനം മുതല്‍ ഒരു സെഞ്ചുറി പോലും നേടാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. അവസാന ഏഴ് ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും കോലിയുടെ ബാറ്റില്‍ നിന്നുണ്ടായിട്ടില്ല. ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും കോലി നിരാശപ്പെടുത്തി. രണ്ടാം ഇന്നിങ്‌സില്‍ 20 റണ്‍സിന് കോലി പുറത്തായി.

സാം കറന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. എന്തായാലും ആ പുറത്താവല്‍ കോലിയെ നിരാശനാക്കിയെന്ന് ഉറപ്പാണ്. ഡ്രസിംഗ് റൂമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അതാണ് പറയുന്നത്. ഇന്ത്യന്‍ നായകന്‍ നിരാശയോടെ ടൗവ്വല്‍ വലിച്ചെറിയുകയായിരുന്നു. വീഡിയോ കാണാം...

കോലിക്ക് പുറമെ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരും നേരത്തെ പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ രഹാനെ- പൂജാര സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. രഹാനെ 61ഉം പൂജാര 45 റണ്‍സും നേടി പുറത്തായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്