റെക്കോര്‍ഡ് ലിസ്റ്റില്‍ വിരാട് കോലി, റോസ് ടെയ്‌ലര്‍ക്കൊപ്പം! ഇടം നേടിയത് മനോഹര ക്യാച്ചിലൂടെ - വീഡിയോ

Published : Jul 28, 2023, 04:25 PM ISTUpdated : Jul 28, 2023, 10:54 PM IST
റെക്കോര്‍ഡ് ലിസ്റ്റില്‍ വിരാട് കോലി, റോസ് ടെയ്‌ലര്‍ക്കൊപ്പം! ഇടം നേടിയത് മനോഹര ക്യാച്ചിലൂടെ - വീഡിയോ

Synopsis

ജഡേജ പന്തെറിയുമ്പോള്‍ സെക്കന്‍ഡ് സ്ലിപ്പിലാണ് കോലി ഫീല്‍ഡ് ചെയ്തിരുന്നത്. തന്റെ വലത്തോടെ വീണാണ് കോലി പന്ത് കയ്യിലൊതുക്കുന്നത്. അത്തരം ക്യാച്ചുകളെടുക്കാന്‍ ബുദ്ധിമുട്ടാണാണെന്ന് മത്സരശേഷം ജഡേജ വ്യക്തമാക്കി.

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിനെത്തിയില്ലെങ്കിലും ഒരു തകര്‍പ്പന്‍ ക്യാച്ച് സ്വന്തമാക്കാന്‍ വിരാട് കോലിക്കായിരുന്നു. റൊമാരിയോ ഷെഫേര്‍ഡിനെയാണ് (0) കൊലി സ്ലിപ്പില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കുന്നത്. രവീന്ദ്ര ജഡേജയുടെ പന്തിലായിരുന്നു ക്യാച്ച്. ഇതോടെ ഏകദിന ചരിത്രത്തില്‍ ഒരു നേട്ടം സ്വന്തമാക്കാന്‍ കോലിക്കായി. 

ഏകദിനങ്ങൡ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന നാലാമത്തെ താരമാണ് (ഫീല്‍ഡര്‍) കോലി. നിലവില്‍ 142 ക്യാച്ചുകളാണ് കോലിയുടെ അക്കൗണ്ടില്‍. മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍ക്കും ഇത്രയും തന്നെ ക്യാച്ചുകളുണ്ട്. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസറുദ്ദീന്‍ 156 ക്യാച്ചുകളുമായി മൂന്നാമത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് 160 ക്യാച്ചുകളുമായി രണ്ടാമത്. 218 ക്യാച്ചുകളെടുത്ത മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ ഒന്നാമതുണ്ട്.

ജഡേജ പന്തെറിയുമ്പോള്‍ സെക്കന്‍ഡ് സ്ലിപ്പിലാണ് കോലി ഫീല്‍ഡ് ചെയ്തിരുന്നത്. തന്റെ വലത്തോടെ വീണാണ് കോലി പന്ത് കയ്യിലൊതുക്കുന്നത്. അത്തരം ക്യാച്ചുകളെടുക്കാന്‍ ബുദ്ധിമുട്ടാണാണെന്ന് മത്സരശേഷം ജഡേജ വ്യക്തമാക്കി. എന്തായാലും ക്യാച്ച് വീഡിയോ കാണാം... 

ബാര്‍ബഡോസില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 23 ഓവറില്‍ 114 റണ്‍സില്‍ തളയ്ക്കുകയായിരുന്നു ഇന്ത്യന്‍ ബൗളിംഗ് നിര. ടീം ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി. നായകന്‍ ഷായ് ഹോപ് മാത്രമാണ് വിന്‍ഡീസിനായി പൊരുതിനോക്കിയത്. മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപിന്റെ നാല് വിക്കറ്റ് നേട്ടം.

മറുപടി ബാറ്റിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മ സ്വയം മാറി ഇഷാന്‍ കിഷന് ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അവസരം കൊടുത്തു. എന്നാല്‍ ഗില്ലിന്റെ (16 പന്തില്‍ 17) ഇന്നിംഗ്സ് നാല് ഓവറിനപ്പുറം നീണ്ടില്ല. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ ബ്രാണ്ടന്‍ കിംഗിനായിരുന്നു ക്യാച്ച്. മൂന്നാം നമ്പറിലും രോഹിത് ക്രീസിലെത്തിയില്ല. പകരമെത്തിയ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 19) നന്നായി തുടങ്ങിയെങ്കിലും ഗുഡകേഷ് മോട്ടീയെ സ്വീപ് കളിക്കാന്‍ ശ്രമിച്ച് എല്‍ബിയില്‍ മടങ്ങി. 

നാലാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഏഴ് പന്തില്‍ അഞ്ച് റണ്ണെടുത്ത് പുറത്തായി. അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെയും (46 പന്തില്‍ 52) മോട്ടീ മടക്കി. നാല് പന്തില്‍ ഒരു റണ്ണുമായി ഷര്‍ദുല്‍ ഠാക്കൂറും മടങ്ങി. രവീന്ദ്ര ജഡേജയും (16), രോഹിത് ശര്‍മ്മയും (12)  കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയിപ്പിക്കുകയായിരുന്നു.

കടല്‍ കുഞ്ഞന്‍മാര്‍ മഹാ അങ്കത്തിന്; ട്വന്‍റി 20 ലോകകപ്പ് യോഗ്യത നേടി പാപുവ ന്യൂ ഗിനിയ

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി; ടോപ് സ്കോററായത് രോഹൻ, ആസമിനെതിരെയും തകര്‍ന്നടിഞ്ഞ് കേരളം, കുഞ്ഞൻ വിജയലക്ഷ്യം
ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍