ജൂനിയര്‍ എ ബി ഡിവില്ലിയേഴ്സ് എന്നറിയപ്പെടുന്ന ഡെവാള്‍ഡ് ബ്രെവിസ് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറിയ താരമാണ്. മുംബൈക്കായി വെടിക്കെട്ട് ബാറ്റിംഗിലൂടെ ബ്രെവിസ് ശ്രദ്ധേയനായിരുന്നു. അടുത്തവര്‍ഷം ജനുവരിയില്‍ നടക്കുന്ന ലീഗില്‍ ആറ് ടീമുകളാണുള്ളത്. ഐപിഎല്ലിലെ വിവിധ ഫ്രാഞ്ചൈസികളാണ് ആറ് ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത്.

കേപ്ടൗണ്‍: ജനുവരിയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള എംഐ കേപ്‌ടൗണ്‍ ടീമില്‍ ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങള്‍. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ, യുവതാരം ഡെവാള്‍ഡ് ബ്രൈവിസ്, ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ബാറ്ററായ ലിയാം ലിവിംഗ്‌സ്റ്റണ്‍, ഓള്‍ റൗണ്ടര്‍ സാം കറന്‍ എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ സഹോദര ഫ്രാഞ്ചൈസിയായ എംഐ കേപ്‌ടൗണ്‍ ടീമിലെത്തിച്ചത്.

ഇതില്‍ ജൂനിയര്‍ എ ബി ഡിവില്ലിയേഴ്സ് എന്നറിയപ്പെടുന്ന ഡെവാള്‍ഡ് ബ്രെവിസ് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറിയ താരമാണ്. മുംബൈക്കായി വെടിക്കെട്ട് ബാറ്റിംഗിലൂടെ ബ്രെവിസ് ശ്രദ്ധേയനായിരുന്നു. അടുത്തവര്‍ഷം ജനുവരിയില്‍ നടക്കുന്ന ലീഗില്‍ ആറ് ടീമുകളാണുള്ളത്. ഐപിഎല്ലിലെ വിവിധ ഫ്രാഞ്ചൈസികളാണ് ആറ് ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത്.

Scroll to load tweet…

സഹതാരങ്ങളിലും ഒഫീഷ്യല്‍സില്‍ നിന്നും വംശീയാധിക്ഷേപം നേരിട്ടു; നടുക്കുന്ന വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍

എംഐ കേപ്ടൗണ്‍ ടീമിലേക്ക് റാഷിദ് ഖാന്‍ അടക്കമുള്ള താരങ്ങളെ റിലയന്‍സ് ജിയോ സിഇഒ ആയ ആകാശ് അംബാനി സ്വാഗതം ചെയ്തു. ഇന്നലെയാണ് മുംബൈ ടീം ദക്ഷിണാഫ്രിക്കയിലെയും യുഎഇയിലെയും ടി20 ടീമുകളുടെ പേരുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ ടീമിന്‍റെ പേര് എംഐ കേപ്‌ടൗണ്‍ എന്നും യുഎഇ ടീമിന്‍റെ പേര് എംഐ എമിറേറ്റ്സെന്നും ആയിരിക്കുമെന്നും എംഐ കേപ്‌ടൗണ്‍, എംഐ എമിറ്റേറ്റ്സ് എന്നായിരിക്കും ഇരു ടീമുകളുടെയും പേരിന്‍റെ ഉച്ഛാരണമെന്നും മുംബൈ വ്യക്തമാക്കിയിരുന്നു.

അടുത്തവര്‍ഷം നടക്കുന്ന ലീഗിലേക്ക് ഓരോ ടീമിനും 17 കളിക്കാരെയാണ് ടീമിലെടുക്കാനാകുക. ഇതില്‍ അ‍ഞ്ച് കളിക്കാരുമായി ലേലത്തിന് മുമ്പെ കരാറൊപ്പിടാം. അഞ്ച് പേരില്‍ മൂന്ന് പേര്‍ വിദേശ താരങ്ങളും ഒരു ദക്ഷിണാഫ്രിക്കന്‍ താരവും ഒരു അണ്‍ ക്യാപ്ഡ് ദക്ഷിണാഫ്രിക്കന്‍ താരവുമായിരിക്കണം. പ്ലേയിംഗ് ഇലവനില്‍ ഒരു ടീമിന് പരമാവധി നാല് വിദേശ താരങ്ങളെ കളിപ്പിക്കാം.

ദ്രാവിഡ് ആവാന്‍ ശ്രമിച്ചതാണ്, പക്ഷേ കുറ്റി പോയി; ദക്ഷിണാഫ്രിക്കന്‍ താരത്തിന് പറ്റിയത് വന്‍ അമളി- വീഡിയോ

ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ നിയന്ത്രിക്കുന്ന ക്ലബ്ബുകളിലേക്ക് ഇന്ത്യന്‍ താരങ്ങളെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ബിസിസിഐ ഇതുവരെ പരസ്യ നിലപാടെടുത്തിട്ടില്ല.ഇന്ത്യന്‍ പുരുഷ താരങ്ങള്‍ക്ക് വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കണമെന്ന് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യമാണെങ്കിലും ബിസിസിഐ ഇതുവരെ അനുകൂല നിലപാടെടുത്തിട്ടില്ല.

എന്നാലിപ്പോള്‍ ദക്ഷിണാഫ്രിക്കയിലും യുഎഇയിലും ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ തന്നെ മുഴുവന്‍ ടീമുകളെയും സ്വന്തമാക്കിയ സ്ഥിതിക്ക് ഇക്കാര്യത്തില്‍ ബിസിിസഐ ഇളവു നല്‍കുമെന്നാണ് സൂചന. അപ്പോഴും തിരക്കിട്ട ബിസിസിഐ മത്സര ഷെഡ്യൂള്‍ കാരണം മുന്‍നിര താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കാനിടയില്ല.