ഇത്ര അനായാസം സിക്‌സടിക്കാന്‍ സഞ്ജുവിനെ കഴിയൂ! സിംബാബ്‌വെക്കെതിരെ നേടിയത് കൂറ്റന്‍ സിക്‌സുകള്‍- വീഡിയോ

Published : Aug 22, 2022, 04:52 PM ISTUpdated : Aug 22, 2022, 05:59 PM IST
ഇത്ര അനായാസം സിക്‌സടിക്കാന്‍ സഞ്ജുവിനെ കഴിയൂ! സിംബാബ്‌വെക്കെതിരെ നേടിയത് കൂറ്റന്‍ സിക്‌സുകള്‍- വീഡിയോ

Synopsis

ഇതുവരെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരവും സഞ്ജുവാണ്. ആറ് സിക്‌സുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ഹരാരെ: സിംബാബ്‌വെക്കെതിരെ മൂന്നാം ഏകദിനത്തില്‍ ആറാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ തുടക്കത്തില്‍ കളിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ആദ്യ ഒമ്പത് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. എന്നാല്‍ ലൂക് ജോംഗ്‌വെക്കെതിരെ നേരിട്ട പത്താം പന്തില്‍ സഞ്ജു സിക്‌സ് നേടി. ബൗളറുടെ തലയ്ക്ക് മുകളിലൂടെ പറന്ന പന്ത് 98 മീറ്റര്‍ അപ്പുറത്താണ് വീണത്. 

അതുപോലെ തൊട്ടടുത്ത പന്തും സഞ്ജു വെറുതെ വിട്ടില്ല. ഇത്തവണ ലോംഗ് ഓണിലൂടെ പരസ്യ ബോര്‍ഡുകള്‍ മറികടന്നു. ഇതുവരെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരവും സഞ്ജുവാണ്. ആറ് സിക്‌സുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സഞ്ജുവിന് പിഴച്ചു. ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ കെയ്റ്റാനോയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു സഞ്ജു. പുറത്തായ നിരാശ സഞ്ജു മറച്ചുവച്ചതുമില്ല. സഞ്ജു, ജോംഗ്‌വെക്കെതിരെ നേടിയ സിക്‌സുകളുടെ വീഡിയോ കാണാം...

15 റണ്‍സ് മാത്രമുള്ള സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ആകെ ആശ്വാസമായത് രണ്ട് സിക്‌സുകള്‍ മാത്രമാണ്. ഫിനിഷര്‍ എന്ന നിലയില്‍ കാലുറപ്പിക്കാനുള്ള അവസരമായിരുന്നു സഞ്ജുവിന് എന്നാല്‍ പൂര്‍ണമായും മുതലാക്കാന്‍ താരത്തിനായില്ല. ട്വിറ്ററിലും ഇതുതതന്നെയാണ് സംസാരം. മത്സരം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഭംഗിയായേനെയെന്ന് പലരും പറയുന്നു. 

ഇതിനിടെ സഞ്ജുവിന്റെ സിക്‌സിനെ പുകഴ്ത്തി ആരാധകര്‍ രംഗത്തെത്തി. ഇത്രത്തോളം അനായാസമായി സിക്‌സുകള്‍ നേടുന്ന മറ്റൊരു താരം  ഇന്ത്യന്‍ ടീമിലില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ പുറത്തായെങ്കിലും താരത്തെ പുകഴ്ത്താനും ക്രിക്കറ്റ് ആരാധകര്‍ മറന്നില്ല. 45-ാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജു അവസാന ഓവറുകളില്‍ എന്ത് ചെയ്യാനാണെണ ചോദ്യം ഉയരുന്നു. ട്വീറ്റുകള്‍ വായിക്കാം...

അതേസമയം, ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് നേടിയത്. 97 പന്തില്‍ 15 ഫോറിന്റേയും ഒരു സിക്‌സിന്റേയും കരുത്തില്‍ 130 റണ്‍സാണ് ഗില്‍ നേടിയത്. ഇഷാന്‍ കിഷന്‍ (50), ശിഖര്‍ ധവാന്‍ (40) മികച്ച പ്രകടനം പുറത്തെടുത്തു. സിംബാബ്‌വെക്കായി ബ്രാഡ് ഇവാന്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്