മുഹമ്മദ് സിറാജിന്റെ ഒരോവറില്‍ ഒരു സിക്‌സും രണ്ട് ഫോറും പറത്തി വൈഭവ് സൂര്യവംശി; വൈറല്‍ വീഡിയോ കാണാം

Published : Sep 06, 2026, 02:06 PM IST
Vaibhav Suryavanshi

Synopsis

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിനായി കളിച്ച 15 കാരനായ വൈഭവ് സൂര്യവംശി 44 റൺസ് നേടി. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ ഒരോവറിൽ ഒരു സിക്സും രണ്ട് ഫോറും പറത്തിയ താരത്തിന്റെ ബാറ്റിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരായ ആദ്യ ഇന്നിങ്‌സില്‍ ഈസ്റ്റ് സോണ്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിക്ക് അര്‍ധസെഞ്ചുറി നഷ്ടം. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന 15 കാരനായ വൈഭവ് 44 റണ്‍സെടുത്താണ് പുറത്തായത്. ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത വൈഭവ്, ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ഓവറുകളില്‍ പോലും മികച്ച ഷോട്ടുകള്‍ പായിച്ചു.

മുഹമ്മദ് സിറാജിന്റെ ഒരോവറില്‍ തുടര്‍ച്ചയായി രണ്ട് ഫോറും ഒരു സിക്‌സും പായിക്കാന്‍ വൈഭവിന് സാധിച്ചിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. വീഡിയോ കാണാം...

വൈഭവിന് അര്‍ധസെഞ്ചുറി നഷ്ടമായെങ്കിലും, ഒപ്പമുണ്ടായിരുന്ന അഭിമന്യൂ ഈശ്വരന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 10 ഫോറും ഒരു സിക്‌സും അടക്കം 86 പന്തില്‍ 72 റണ്‍സാണ് താരം നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും നേടിയ ശേഷമാണ് വൈഭവ് പുറത്തായത്. വൈഭവിന്റെ ആക്രമണോത്സുകമായ ബാറ്റിങ് ശൈലി അഭിമന്യൂവിനെയും സ്വാധീനിച്ചിരുന്നു. എന്നാല്‍ പിന്നീട് താരം റണ്ണൗട്ടാവുകയായിരുന്നു.

സെമിഫൈനലില്‍ 57 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ദുലീപ് ട്രോഫിയില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറിയിരുന്നു. ആ മത്സരത്തില്‍ സെഞ്ചുറിക്ക് തൊട്ടരികെ വീണ താരം 81 പന്തില്‍ 92 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 42 പന്തില്‍ 40 റണ്‍സും നേടിയിരുന്നു.

ദുലീപ് ട്രോഫി ഫൈനലില്‍ വൈഭവിന് തന്റെ ബാറ്റിങ് മികവ് വീണ്ടും തെളിയിക്കാന്‍ ഇനിയും അവസരമുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ഈസ്റ്റ് സോണ്‍ മികച്ച തുടക്കമാണ് നേടിയിട്ടുള്ളത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തിട്ടുണ്ട് ഈസ്റ്റ് സോണ്‍. ശിഖാര്‍ മോഹന്‍ (55), ഇഷാന്‍ കിഷന്‍ (17) എന്നിവരാണ് ക്രീസില്‍. വൈഭവ്, അഭിമന്യൂ എന്നിവര്‍ക്ക് പുറമെ സുദീപ് കുമാര്‍ ഗരാമിയുടെ (6) വിക്കറ്റും ഈസ്റ്റ് സോണിന് നഷ്ടമായി. ത്രിപുരാന വിജയ്, ചാമ മിലിന്ദ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഏഷ്യ കപ്പിലെ ഏറ്റവും മികച്ച ടീം പാകിസ്ഥാന്‍'; ഇന്ത്യയോടേറ്റ ദയനീയ തോല്‍വിക്ക് പിന്നാലെ വിചിത്ര വാദവുമായി വഹാബ് റിയാസ്
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ വീഴ്ത്തി കെസിഎൽ കിരീടം ഉയർത്തി തൃശൂർ ടൈറ്റൻസ്, ജയം 4 വിക്കറ്റിന്