മുംബൈയില്‍ നാട്ടു നാട്ടു എങ്കില്‍ ചെന്നൈയില്‍ ലുങ്കി ഡാന്‍സ്; വീണ്ടും കോലി വൈറല്‍

Published : Mar 22, 2023, 07:09 PM ISTUpdated : Mar 22, 2023, 09:17 PM IST
മുംബൈയില്‍ നാട്ടു നാട്ടു എങ്കില്‍ ചെന്നൈയില്‍ ലുങ്കി ഡാന്‍സ്; വീണ്ടും കോലി വൈറല്‍

Synopsis

ചെപ്പോക്കില്‍ ഓസീസിന്‍റെ ഇന്നിംഗ്‌സ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു കോലിയുടെ നൃത്തം

ചെന്നൈ: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ഏകദിനത്തിനിടെ വിരാട് കോലിയുടെ 'നാട്ടു നാട്ടു' നൃത്തം ശ്രദ്ധേയമായിരുന്നു.  ഓസ്‌കര്‍ ലഭിച്ച ആര്‍ആര്‍ആര്‍ ചിത്രത്തിലെ ഗാനത്തിന് വാംഖഡ‍െയില്‍ നൃത്തം വെക്കുകയായിരുന്നു കോലി. കോലിയുടെ ചുവടുകള്‍ അന്ന് വൈറലായപ്പോള്‍ ഇന്ന് ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ചെപ്പോക്കില്‍ ലുങ്കി ഡാന്‍സുമായി ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് താരം. ചെപ്പോക്കില്‍ ഓസീസിന്‍റെ ഇന്നിംഗ്‌സ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു കോലിയുടെ നൃത്തം.

എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കാലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടുവിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. അടുത്തിടെ ഇത് മൂന്നാം തവണയാണ് കോലിയുടെ ന‍ൃത്തം വൈറലായത്. നാട്ടു നാട്ടുവിനും ലുങ്കി ഡാന്‍സിനും പുറമെ വിഖ്യാത നോര്‍വീജിയന്‍ ഹിപ്-ഹോപ് ഡാന്‍സ് സംഘമായ ക്വിക്ക് സ്റ്റൈലിനൊപ്പമുള്ള കോലിയുടെ ഡാന്‍സും ശ്രദ്ധ നേടിയിരുന്നു. കാലാ ചഷമാ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് ചുവടുവച്ച് വലിയ സ്വീകാര്യത ലഭിച്ച ഡാന്‍സ് ടീമാണ് ക്വിക്ക് സ്റ്റൈല്‍. ഇവര്‍ മുംബൈയില്‍ എത്തിയപ്പോഴായിരുന്നു കോലിയെ കണ്ടുമുട്ടിയത്. ബാറ്റേന്തിയായിരുന്നു ക്വിക്ക് സ്റ്റൈലിനൊപ്പം കിംഗ് കോലിയുടെ ഡാന്‍ഡ്.

അതേസമയം ഓസ്ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ 270 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റ് ചെയ്യുകയാണ് ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറില്‍ 269 റണ്‍സില്‍ എല്ലാവരും പുറത്തായി. 31 പന്തില്‍ 33 റണ്ണുമായി ട്രാവിസ് ഹെഡും 47 പന്തില്‍ 47 റണ്‍സുമായി മിച്ചല്‍ മാര്‍ഷും നല്‍കിയ തുടക്കം മുതലാക്കാന്‍ ഓസീസിനായില്ല. നായകന്‍ സ്റ്റീവ് സ്‌മിത്ത്(0), ഡേവിഡ് വാര്‍ണര്‍(23), മാര്‍നസ് ലബുഷെയ്‌ന്‍(28), അലക്‌സ് ക്യാരി(38), മാര്‍ക്കസ് സ്റ്റോയിനിസ്(25), ഷോണ്‍ അബോട്ട്(26), ആഷ്‌ടണ്‍ അഗര്‍(17), മിച്ചല്‍ സ്റ്റാര്‍ക്ക്(10), ആദം സാംപ(10*) എന്നിങ്ങനെയായിരുന്നു സ്കോര്‍. ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വീതവും മുഹമ്മദ് സിറാജും അക്‌സര്‍ പട്ടേലും രണ്ട് വീതവും വിക്കറ്റ് നേടി. 

കലഹമോ സ്നേഹമോ? കുല്‍ദീപ് നിര്‍ബന്ധിപ്പിച്ച് ഡിആര്‍എസ് എടുപ്പിച്ചു, കലിപ്പിച്ച് രോഹിത്- വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്