
മുംബൈ: പ്രശസ്‌ത നോര്‍വീജിയന്‍ ഹിപ്-ഹോപ് ഡാന്‍സ് സംഘമായ ക്വിക്ക് സ്റ്റൈലിനെ കണ്ടുമുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് സ്റ്റാര്‍ വിരാട് കോലി. ഇന്ത്യന്‍ ഡാന്‍സ് നമ്പറുകള്‍ കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ വര്‍ഷം തരംഗമായി മാറിയ ടീമാണ് ക്വിക്ക് സ്റ്റൈല്‍. കാലാ ചഷമാ ഉള്‍പ്പടെയുള്ള ഗാനങ്ങള്‍ക്കുള്ള ഇവരുടെ നൃത്തങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ക്വിക്ക് സ്റ്റൈല്‍ സംഘം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്ത്യന്‍ താരം വിരാട് കോലി ഇവരെ സന്ദര്‍ശിച്ചത്.
വിരാട് കോലി ക്വിക്ക് സ്റ്റൈലിനൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ ഇതിനകം വൈറലാണ്. ഡാന്‍സ് വീഡിയോ ക്വിക്ക് സ്റ്റൈല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ബാറ്റേന്തിയാണ് ക്വിക്ക് സ്റ്റൈലിനൊപ്പം കിംഗ് കോലിയുടെ ഡാന്‍ഡ്. ക്വിക്ക് സ്റ്റൈലിനെ കണ്ടുമുട്ടിയ ചിത്രം വിരാട് കോലി സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഞാന്‍ മുംബൈയില്‍ ആരെയാണ് കണ്ടുമുട്ടിയിരിക്കുന്നതെന്ന് പറയൂ എന്ന ചോദ്യത്തോടെയായിരുന്നു കോലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മുംബൈയിലെത്തിയ കോലിയുടെയും ക്വിക്ക് സ്റ്റൈല്‍ അംഗങ്ങളുടേയും ചിത്രങ്ങളും ഇതിനകം വൈറലായിട്ടുണ്ട്. വീഡിയോ പകര്‍ത്തുന്നതിനായി മുംബൈയിലെ ഒരു സ്റ്റുഡിയോയുടെ പുറത്ത് എത്തിയപ്പോഴുള്ള ചിത്രങ്ങളാണിത്. കോലിക്കൊപ്പം കാലാ ചഷമാ കളിച്ചുകൂടായിരുന്നോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. കോലിക്കൊപ്പം ക്വിക്ക് സ്റ്റൈലിന്‍റെ കാലാ ചഷമാ 2.0 വേണമായിരുന്നു എന്ന് ആരാധകര്‍ നിരാശയോടെ പറയുന്നു.
എന്‍ബിസിയുടെ വേള്‍ഡ് ഓഫ് ഡാന്‍സടക്കം ലോകത്തെ വിവിധ നൃത്ത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട് ക്വിക്ക് സ്റ്റൈല്‍ ഗ്രൂപ്പ്. നോര്‍വെ ഗോട്ട് ടാലന്‍റ് പരിപാടിയില്‍ ജേതാക്കളായിരുന്നു. നോര്‍വേയില്‍ നിന്നുള്ള ഇരട്ട സഹോദരങ്ങളായ സുലേമാന്‍ മാലിക്കും ബിലാല്‍ മാലിക്കും അവരുടെ നോര്‍വീജിയന്‍-തായ് സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ നൃത്ത സംഘം സ്ഥാപിച്ചത്.
ചരിത്രം! ട്വന്‍റി 20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്ത് ബംഗ്ലാ കടുവകള്‍