Touchdown South Africa : 'രാവിലെത്തന്നെ ട്രോളല്ലേ കിംഗ്'; വൈറലായി കോലിയും ഇശാന്തും തമ്മിലുള്ള സംഭാഷണം- വീഡിയോ

Published : Dec 17, 2021, 01:41 PM ISTUpdated : Dec 17, 2021, 01:49 PM IST
Touchdown South Africa : 'രാവിലെത്തന്നെ ട്രോളല്ലേ കിംഗ്'; വൈറലായി കോലിയും ഇശാന്തും തമ്മിലുള്ള സംഭാഷണം- വീഡിയോ

Synopsis

ഏകദിന നായകപദവിയില്‍ നിന്ന് വിരാട് കോലിയെ മാറ്റിയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്

ജൊഹന്നസ്‌ബര്‍ഗ്: ക്യാപ്റ്റന്‍സി വിവാദം പുകയുന്നതിനിടെ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കായി (India Tour of South Africa 2021-22) ടീം ഇന്ത്യ (Team India) ഇന്നലെ ജൊഹന്നസ്‌ബര്‍ഗില്‍ എത്തിയിരുന്നു. മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് വിരാട് കോലിയും സംഘവും മഴവില്‍ രാഷ്‌ട്രത്തില്‍ പറന്നിറങ്ങിയത്. ഇന്ത്യന്‍ ടീമിന്‍റെ യാത്രയുടെ ദൃശ്യങ്ങള്‍ ബിസിസിഐ (BCCI) ട്വിറ്ററില്‍ പങ്കുവെച്ചു. നായകന്‍ വിരാട് കോലി (Virat Kohli) സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയെ ട്രോളുന്നതാണ് ഇതിലെ കൗതുകം. 

'മുംബൈയില്‍ നിന്ന് ജൊഹന്നസ്‌ബര്‍ഗിലേക്ക്. ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ യാത്രയുടെ ദൃശ്യങ്ങള്‍' എന്ന തലക്കെട്ടിലാണ് യാത്രാ വീഡിയോ ബിസിസിഐ ആരാധകര്‍ക്കായി പങ്കുവെച്ചത്. സ്യൂട്ട്‌കേസ് കയ്യിലുള്ളിടത്തോളം കാലം ലോകത്ത് എവിടേയും യാത്ര ചെയ്യാന്‍ ഇശാന്ത് ഒരുക്കമാണ് എന്നായിരുന്നു കോലിയുടെ കമന്‍റ്. എന്നെ കളിയാക്കരുത്, പ്രത്യേകിച്ച് രാവിലെ എന്നായിരുന്നു ഇതിന് ഇശാന്തിന്‍റെ മറുപടി. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്ത്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഉമേഷ് യാദവ് എന്നിവരെയും ദൃശ്യങ്ങളില്‍ കാണാം. 

ഡിസംബര്‍ 26നാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ഒന്നാം ടെസ്റ്റിന് തുടക്കമാവുക. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. 

ഏകദിന നായകപദവിയില്‍ നിന്ന് വിരാട് കോലിയെ മാറ്റിയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്. ഏകദിനത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക. രോഹിത്തിന് കീഴില്‍ കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും താന്‍ കളത്തിലുണ്ടാകുമെന്ന് കോലി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും മുമ്പ് ബിസിസിഐക്കും സൗരവ് ഗാംഗുലിക്കുമെതിരെ ഒളിയമ്പ് എയ്‌ത് വിരാട് കോലി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ല എന്നാണ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞത്. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

Touchdown South Africa : ലക്ഷ്യം മഴവില്ലഴകില്‍ കന്നി ടെസ്റ്റ് പരമ്പര ജയം; ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍
 

PREV
Read more Articles on
click me!

Recommended Stories

തുടക്കം മുതല്‍ ഒടുക്കം വരെ വീഴാതെ പൊരുതി സഞ്ജു, അര്‍ധ സെഞ്ചുറി; കേരളത്തിനെതിരെ ആന്ധ്രയ്ക്ക് 120 റണ്‍സ് വിജയലക്ഷ്യം
വീണ്ടും മിന്നുന്ന പ്രകടനവുമായി മുഹമ്മദ് ഷമി; എന്നിട്ടും പുതുച്ചേരിയോട് പരാജയപ്പെട്ട് ബംഗാള്‍