92 പന്തിൽ 101 റണ്‍സെടുത്ത സ്മരണ്‍ രവിചന്ദ്രനാണ് കര്‍ണാടകയുടെ ടോപ് സ്കോറര്‍. കൃഷ്ണന്‍ ശ്രീജിത്ത് 74 പന്തില്‍ 78 റണ്‍സടിച്ചപ്പോള്‍ അഭിനവ് മനോഹര്‍ 42 പന്തില്‍ 79 റൺസടിച്ചു.
വഡോദര: വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കര്‍ണാടകക്കെതിരെ വിദര്‍ഭക്ക് 350 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം സെഞ്ചുറിയുമായി തകര്‍ത്തടിച്ച സ്മരണ്‍ രവിചന്ദ്രന്‍റെയും അര്‍ധസെഞ്ചുറികളുമായി മിന്നി കൃഷ്ണന്‍ ശ്രീജിത്, അഭിനവ് മനോഹര്‍ എന്നിവരുടെയും ബാറ്റിംഗ് കരുത്തിലാണ് കര്‍ണാടക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റൺസടിച്ചത്. 92 പന്തിൽ 101 റണ്‍സെടുത്ത സ്മരണ്‍ രവിചന്ദ്രനാണ് കര്‍ണാടകയുടെ ടോപ് സ്കോറര്‍. കൃഷ്ണന്‍ ശ്രീജിത്ത് 74 പന്തില്‍ 78 റണ്‍സടിച്ചപ്പോള്‍ അഭിനവ് മനോഹര്‍ 42 പന്തില്‍ 79 റൺസടിച്ചു.
വിദര്‍ഭക്കായി ദര്‍ശന്‍ നാല്‍ക്കണ്ടെയും നചികേത് ഭൂതെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കര്‍ണാടകയുടെ തുടക്കം പാളിയിരുന്നു. 15 ഓവറില്‍ 67 റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍(31), ദേവ്ദത്ത് പടിക്കല്‍(8), അനീഷ് കെ വി(23) എന്നിവരെ നഷ്ടമായി പതറിയ കര്‍ണാടകയെ നാലാം വിക്കറ്റില്‍ സ്മരണ്‍ രവിചന്ദ്രനും കൃഷ്ണൻ ശ്രീജിത്തും ചേര്‍ന്ന്160 റണ്‍സ് കൂട്ടുകെട്ടാണ് കരകയറ്റിയത്.
38-ാം ഓവറില്‍ കൃഷ്ണന്‍ ശ്രീജിത്ത് പുറത്തായെങ്കിലും അവസാന ഓവറുകലില്‍ അഭിനവ് മനോഹറിനൊപ്പം തകര്‍ത്തടിച്ച സ്മരണ്‍ രവിചന്ദ്രന്‍ കര്‍ണാടകയെ 300 കടത്തി. 49-ാം ഓവറില്‍ സ്മരണ്‍ രവിചന്ദ്രനും അഭിനവ് മനോഹറും പുറത്തായെങ്കിലും ഹാര്‍ദ്ദിക് രാജും(5 പന്തില്‍ 12*), ശ്രേയസ് ഗോപാലും(3*) ചേര്‍ന്ന് കര്‍ണാടകയെ 348ല്‍ എത്തിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അഭിനവ് മനോഹര്‍ 42 പന്തിലാണ് 79 റണ്‍സടിച്ചത്. 10 ഫോറും നാലു സിക്സും അടങ്ങുന്നതാണ് അഭിനവ് മനോഹറിന്‍റെ ഇന്നിംഗ്സ്. 92 പന്തില്‍ 101 റണ്‍സടിച്ച സ്മരണ്‍ രവിചന്ദ്രനാകട്ടെ ഏഴ് ഫോറും മൂന്ന് സിക്സും പറത്തി.
വേറെ ഒരു മാര്‍ഗവുമില്ലായിരുന്നു, സിറാജിനെ ഒഴിവാക്കിയത് തന്നെ; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ
