'ഇന്ത്യൻ ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി'; യുവതാരത്തെ തഴഞ്ഞതിനെതിരെ ജഡേജ

Published : Dec 05, 2023, 08:30 AM IST
'ഇന്ത്യൻ ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി'; യുവതാരത്തെ തഴഞ്ഞതിനെതിരെ ജഡേജ

Synopsis

ആദ്യ മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോഴേക്കും കിഷന് വിശ്രമം ആവശ്യമായതിനാലാണോ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതെന്ന് അജയ് ജഡേജ സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോഴേക്കും കിഷന് ക്ഷീണമായോ. അതോ കിഷന്‍ വിശ്രമം ആവശ്യപ്പെട്ടോ.

മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം അജയ് ജഡേജ. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയ കിഷനെ ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയപ്പോള്‍ നാലാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരുത്തിയിരുന്നു. ഏകദിന ലോകകപ്പില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ അഭാവത്തില്‍ ആദ്യ രണ്ട് കളികളിലും കളിച്ച കിഷന് പിന്നീട് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചതുമില്ല.

ആദ്യ മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോഴേക്കും കിഷന് വിശ്രമം ആവശ്യമായതിനാലാണോ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതെന്ന് അജയ് ജഡേജ സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോഴേക്കും കിഷന് ക്ഷീണമായോ. അതോ കിഷന്‍ വിശ്രമം ആവശ്യപ്പെട്ടോ. ലോകകപ്പില്‍ രണ്ട് കളികളില്‍ മാത്രം കളിച്ച കിഷന്‍ ഇത്ര പെട്ടെന്ന് ക്ഷീണിതനായതാണോ കാരണം. ലോകകപ്പില്‍ തന്നെ രണ്ട് മത്സരങ്ങളില്‍ കൂടുതല്‍ അയാള്‍ സ്ഥാനം അര്‍ഹിച്ചിരുന്നു.

ഇതിലും വലിയ നോ ബോള്‍ ഇനി എറിയാനില്ല; ആരാധകരെ ഞെട്ടിച്ച ഇന്ത്യന്‍ പേസറുടെ നോ ബോള്‍-വീഡിയോ

തന്‍റേതായ ദിവസം കളി മാറ്റിമറിക്കാന്‍ കഴിവുള്ള കളിക്കാരനാണ് കിഷന്‍. ഏകദിന ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള എത്ര കളിക്കാരുണ്ട്. ഇനി എന്നാണ് കിഷന് പ്ലേയിങ് ഇലവനില്‍ സ്ഥിരമായി അവസരം ലഭിക്കുക. അതോ എപ്പോഴും പരീക്ഷണം നടത്താനുള്ള കളിക്കാരനാണോ അദ്ദേഹം. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ എത്ര മത്സരങ്ങളില്‍ കിഷന്‍ കളിച്ചിട്ടുണ്ടാകും. ഇത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇന്നത്തെ പ്രശ്നമല്ല, നമ്മള്‍ പലപ്പോഴും കളിക്കാരെ തെരഞ്ഞെടുക്കുന്നത് കളിപ്പിക്കാനല്ല, ഒഴിവാക്കാന്‍ വേണ്ടിയാണെന്നും അജയ് ജഡേജ പറഞ്ഞു.

ടി20 ലോകകപ്പ് ടീമിലെ ഓപ്പണർ സ്ഥാനത്തേക്ക് ഇനി അവര്‍ തമ്മിൽ നേരിട്ടുള്ള ഷൂട്ടൗട്ട്; തുറന്നു പറഞ്ഞ് മുന്‍ താരം

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ 39 പന്തില്‍ 58 റണ്‍സടിച്ച കിഷന്‍ രണ്ടാം ടി20യില്‍ 32 പന്തില്‍ 52 റണ്‍സെടുത്തിരുന്നു. എന്നാല്‍ മൂന്നാം ടി20യില്‍ അഞ്ച് പന്ത് നേരിട്ട് പൂജ്യനായി പുറത്തായതിന് പിന്നാലെ നാലാം മത്സരത്തില്‍ കിഷനെ പുറത്തിരുത്തുകയായിരുന്നു. ഈ പ്രവണ തുടര്‍ന്നാല്‍ കിഷനെ എങ്ങനെയാണ് കിഷനെ പ്രധാനമത്സരങ്ങള്‍ക്ക് സജ്ജനാക്കുകയെന്നും അജയ് ജഡേജ ചോദിച്ചു.  ഓസ്ട്രേലിക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം വിട്ടു നിന്നപ്പോള്‍ യുവതാരങ്ങള്‍ക്കാണ് അവസരം ലഭിച്ചത്. പ്രമുഖരെല്ലാം വിട്ടു നിന്നിട്ടും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫിന്‍ അലന്റെ റെക്കോഡ് സെഞ്ചുറിയില്‍ വിരാട് കോലി അടുക്കമുള്ളവര്‍ വീണു; പിന്നിലായത് ഇതിഹാസ താരങ്ങള്‍
എട്ട് സിക്‌സ്, പത്ത് ഫോര്‍! ബീസ്റ്റ് മോഡില്‍ ഫിന്‍ അലന്‍, റെക്കോഡ് സെഞ്ചുറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിവീസ് ടി20 ലോകകപ്പ് ഫൈനലില്‍