ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ താന്‍ ഇവിടെയുണ്ടെന്ന് റുതുരാജ് തെളിയിച്ചു. ഇതോടെ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് ടീമിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്ലിന് കടുത്ത മത്സരമാണ് റുതുരാജ് നല്‍കാന്‍ പോകുന്നത്.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനത്തോട അടുത്തവര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് റുതുരാജ് ഗെയ്ക്‌വാദ് കൂടി അവകാശവാദമുന്നയിച്ച് കടന്നുവരികയാണെന്ന് മുന്‍ താരം ആകാശ് ചോപ്ര. ശുഭ്മാന്‍ ഗില്ലും റുതുരാജ് ഗെയ്ക്‌വാദും ഒരേശൈലിയില്‍ കളിക്കുന്ന താരങ്ങളായതിനാല്‍ ഇവരിലാരെ ലോകകപ്പ് ടീമിലെടുക്കുമെന്നറിയാന്‍ നേരിട്ടുള്ള ഷൂട്ടൗട്ട് വേണ്ടിവരുമെന്നും ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ താന്‍ ഇവിടെയുണ്ടെന്ന് റുതുരാജ് തെളിയിച്ചു. ഇതോടെ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് ടീമിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്ലിന് കടുത്ത മത്സരമാണ് റുതുരാജ് നല്‍കാന്‍ പോകുന്നത്. രോഹിത് ശര്‍മയും ടി20 ലോകകപ്പില്‍ കളിക്കാന്‍ തീരുമാനിച്ചാല്‍ ഇവരില്‍ മൂന്ന് പേരില്‍ രണ്ടുപേരെ ഒഴിവാക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

വിജയ് ഹസാരെ ട്രോഫിയില്‍ രഹാനെയുടെ മുംബൈയെ ഞെട്ടിച്ച് ത്രിപുര, കേരളം ഒന്നാമത്, ക്വാര്‍ട്ടര്‍ പ്രതീക്ഷ

ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ തിളങ്ങേണ്ടത് റുതുരാജിന് അത്യാവശ്യമായിരുന്നു. ലോകകപ്പ് ടീമിന്‍റെ ഭാഗമാകാന്‍ റണ്ണടിച്ചുകൊണ്ടേയിരിക്കുക എന്നത് മാത്രമാണ് റുതുരാജിന് ചെയ്യാനുള്ളത്. ലോകകപ്പ് ടീമിന്‍റെ ഭാഗമാകുക എന്നതാണ് റുതുരാജിന്‍റെ ആദ്യ ലക്ഷ്യം. ടി20 ക്രിക്കറ്റില്‍ രണ്ടുപേരും ഒരേ ശൈലിയില്‍ ബാറ്റ് ചെയ്യുന്നവരായതിനാല്‍ ലോകകപ്പ് ടീമിലേക്ക് ഇരുവരും തമ്മില്‍ ഡയറക്ട് ഷൂട്ടൗട്ടായിരിക്കും നടക്കുക.

ഏകദിനത്തിലും ടെസ്റ്റിലും ഗില്‍, റുതുരാജിനെക്കാള്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇരുവരുടെയും ശൈലി ഒരുപോലെയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ലോകകപ്പ് ടീമില്‍ ഇടം കൈ വലം കൈ ഓപ്പണിംഗ് കോംബിനേഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള പ്രകടനം യശസ്വി ജയ്‌സ്വാളും പുറത്തെടുത്തു കഴിഞ്ഞു. ടെസ്റ്റിലും ടി20യിലും എങ്ങനെ ബാറ്റ് ചെയ്യണമെന്നത് യശസ്വിക്ക് അറിയാം.

ടി20 പരമ്പരയില്‍ മറ്റാരും ഓസീസിനെ ഇങ്ങനെ തല്ലിയിട്ടില്ല, ചരിത്രനേട്ടം കുറിച്ച് റുതുരാജ് ഗെയ്ക്‌വാദ്

വൈകാതെ അവനെ ഏകദിനത്തിലും കാണാനാകും. ഗില്‍, റുതുരാജ്, രോഹിത്, യശസ്വി എന്നിവരില്‍ നിന്ന് രണ്ടുപേരെയാകും ഇന്ത്യക്ക് ഓപ്പണര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടിവരികയെന്നും അതുപോലെ മധ്യനിരയിലെ ഇടം കൈയന്‍ സാന്നിധ്യമായി റിങ്കു സിംഗും തിളങ്ങിയെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക