'ഞങ്ങൾക്ക് ട്രോഫിയൊന്നും വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മാത്രം മതി'; വാഹാബ് റിയാസിനോട് പാക് ആരാധകൻ

Published : Sep 08, 2026, 02:27 PM IST
Wahab Riyaz

Synopsis

ഞങ്ങൾക്ക് ട്രോഫി വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മാത്രം മതി എന്നാണ് വാഹാബ് റിയാസിനോട് ലൈവായി ആരാധകൻ പറയുന്നത്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ സെമിയിലെത്തിയിരുന്നു.

ദുബായ്: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ, പാകിസ്ഥാൻ ടീം മെന്‍റർ വാഹാബ് റിയാസിനോട് രോഷം പ്രകടിപ്പിച്ച് പാകിസ്ഥാൻ ആരാധകൻ. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിലാണ് ടീമിന് ഒരു ട്രോഫിയേക്കാൾ പ്രധാനം ഇന്ത്യയെ തോൽപ്പിക്കുകയാണെന്ന് ആരാധകൻ തുറന്നടിക്കുന്നത്.

ഞങ്ങൾക്ക് ട്രോഫി വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മാത്രം മതി എന്നാണ് വാഹാബ് റിയാസിനോട് ലൈവായി ആരാധകൻ പറയുന്നത്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ സെമിയിലെത്തിയിരുന്നു. ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ വനിതാ ടി20 ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോറായ 55 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 8.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തില്‍ അനായാസം ലക്ഷ്യത്തിലെത്തി.

ഈ പരാജയത്തോടെ പാകിസ്ഥാൻ ആരാധകരുടെ പ്രതിഷേധം കടുക്കുകയായിരുന്നു. ഗ്രൂപ്പ് എയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിഫൈനലിൽ എത്തിയപ്പോൾ, ഇന്ത്യയോട് ദയനീയ തോല്‍വി വഴങ്ങിയെങ്കിലും അടുത്ത മത്സരത്തിൽ ഹോങ്കോംഗിനെതിരെ വമ്പന്‍ ജയം നേടി പാകിസ്ഥാനും സെമിയിലെത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായാ ശ്രീലങ്കയാണ് സെമിയില്‍ പാകിസ്ഥാന്‍റെ എതിരാളികള്‍. ഇന്ത്യയും പാകിസ്ഥാനും സെമിയില്‍ ജയിച്ചാല്‍ സെപ്റ്റംബർ 13-ന് നടക്കുന്ന ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇതിലും വലിയ കംബാക്ക് ഇല്ല! ഇഷാന്റെ അടുത്ത ലക്ഷ്യം റിഷഭ് പന്തിന്റെ സ്ഥാനമോ?
അഫ്ഗാനെതിരായ ടി20 പരമ്പര: ഇന്ത്യൻ ടീം മാനേജരായി മലയാളിയായ ആർ കാർത്തിക് വർമ്മയെ നിയമിച്ച് ബിസിസിഐ