ഗെയ്ല്‍, ബ്രാവോ, എഡ്വേര്‍ഡ്‌സ്, റസ്സല്‍! ആരും ഭയക്കും ഈ വിന്‍ഡീസ് ടീമിനെ

By Web TeamFirst Published Jun 26, 2021, 4:19 PM IST
Highlights

ആ മത്സരത്തില്‍ 14 പന്തുകള്‍ മാത്രം നേരിട്ട താരം പുറത്താവാതെ 40 റണ്‍സെടുത്തിരുന്നു. പിന്നീടൊരിക്കലും താരത്തെ ടീമിലേക്ക് വിളിച്ചിരുന്നില്ല.

ആന്റിഗ്വ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീഡീസ് ടീമിനെ പ്രഖ്യാപിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓള്‍റൗണ്ടറും കൂറ്റനടിക്കാരനുമായ ആന്ദ്രേ റസ്സലിനെ 13 അംഗ ടീമിലേക്ക് തിരിച്ചുവിളിച്ചതാണ് പ്രധാന സവിശേഷത. 2020 മാര്‍ച്ചിലാണ് അദ്ദേഹം അവസാനമായി വിന്‍ഡീസ് ജേഴ്‌സിയണിഞ്ഞത്. 

ആ മത്സരത്തില്‍ 14 പന്തുകള്‍ മാത്രം നേരിട്ട താരം പുറത്താവാതെ 40 റണ്‍സെടുത്തിരുന്നു. പിന്നീടൊരിക്കലും താരത്തെ ടീമിലേക്ക് വിളിച്ചിരുന്നില്ല. ഇതിനിടെ താരം ഐപിഎല്‍ കളിക്കാനെത്തിയിരുന്നു. വരുന്ന ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ് റസ്സല്‍. അതുകൊണ്ടുതന്നെയാണ് 33കാരനെ ടീമിലേക്ക് തിരിച്ചുവിളിച്ചത്.

സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ് തന്നെയാണ് വിന്‍ഡീസിനെ നയിക്കുക. മുന്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍, വെറ്ററന്‍ താരങ്ങളായ ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, ഫിഡല്‍ എഡ്വേര്‍ഡ്‌സ് എന്നിവരും ടീമിലുണ്ട്. പഞ്ചാബ് കിംഗ്‌സിന്റെ നിക്കോളാസ് പുരനാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം ഹെറ്റ്മയേറെ ടീമിലേക്ക് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. 

വിന്‍ഡീസ് ടീം: ലെന്‍ഡല്‍ സിമ്മണ്‍സ്, ക്രിസ് ഗെയില്‍, നിക്കോളാസ് പുരാന്‍, എവിന്‍ ലൂയിസ്,  കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജേസണ്‍ ഹോള്‍ഡര്‍, ആന്ദ്രെ റസല്‍, കെവിന്‍ സിന്‍ക്ലയര്‍, ആന്ദ്രെ ഫ്‌ലെച്ചര്‍, ഒബെദ് മക്കോയ്, ഫാബിയന്‍ അലന്‍, ഡ്വെയിന്‍ ബ്രാവോ, ഫിഡല്‍ എഡ്വേഡ്‌സ്.

click me!