
സെന്റ് ലൂസിയ: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയ്ൽ. ഓസ്‌ട്രേലിയക്കെതിരെ 38 പന്തിൽ നാലു ഫോറും ഏഴു സിക്‌സറും ഉൾപ്പടെ 67 റൺസെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു നാൽപ്പത്തിയൊന്നുകാരനായ ഗെയ്ൽ. ഗെയ്‌ലാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ട്വന്‍റി 20 പരമ്പര വിന്‍ഡീസ് സ്വന്തമാക്കിയിരുന്നു.
'കഴിയുന്നിടത്തോളം കാലം ക്രിക്കറ്റിൽ തുടരും. ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത്. താൻ ക്രീസിൽ തുടരുന്നത് ആരാധകർക്ക് സന്തോഷമാണെന്ന് അറിയാം' എന്നും ക്രിസ് ഗെയ്ൽ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തോടെ ട്വന്റി 20യിൽ പതിനാലായിരം റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ക്രിസ് ഗെയ്ൽ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.
വിരമിക്കല്‍ ഉടനെയില്ലെന്നും മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന തനിക്ക് ഇനിയുമേറെക്കാലം പ്രൊഫഷണൽ ക്രിക്കറ്റിൽ തുടരാൻ കഴിയുമെന്നും യൂണിവേഴ്‌സ് ബോസ് എന്ന് വിശേഷിപ്പിക്കുന്ന ഗെയ്‌ല്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ പറഞ്ഞിരുന്നു.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു ക്രിസ് ഗെയ്‌ലിന്‍റെ കരിയര്‍. 1999ല്‍ അരങ്ങേറിയ ഗെയ്‌ല്‍ ഇതിനകം 103 ടെസ്റ്റുകളും 301 ഏകദിനങ്ങളും 68 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 7215 റണ്‍സും 73 വിക്കറ്റും ഏകദിനത്തില്‍ 10480 റണ്‍സും 167 വിക്കറ്റും രാജ്യാന്തര ടി20യില്‍ 1796 റണ്‍സും 19 വിക്കറ്റും സ്വന്തം. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 42 ശതകങ്ങള്‍ ഗെയ്‌ലിന്‍റെ പേരിലുണ്ട്. വിവിധ ടി20 ലീഗുകളില്‍ ഇപ്പോഴും സജീവ സാന്നിധ്യമാണ് താരം. ഐപിഎല്ലില്‍ 140 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ആറ് സെഞ്ചുറികള്‍ ഉള്‍പ്പടെ 4950 റണ്‍സും 18 വിക്കറ്റും കൈക്കലാക്കി.
ഒളിമ്പിക്‌സ് ക്വിസ്: ചോദ്യങ്ങൾക്ക് ഉത്തരം പറയൂ, സ്വപ്ന സമ്മാനം നേടൂ...ആദ്യ മത്സരം ഇന്ന്
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!