ക്രിക്കറ്റില്‍ കൂട്ട വിരമിക്കല്‍ തുടരുന്നു; രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി മറ്റൊരു വിന്‍ഡീസ് താരം കൂടി

By Gopalakrishnan CFirst Published Jul 18, 2022, 11:45 PM IST
Highlights

16 വര്‍ഷം നീണ്ട കരിയറില്‍ എട്ട് ടെസ്റ്റും 68 ഏകദിനവും 68 ടി20യിലും മാത്രമാണ് സിമണ്‍സ് കളിച്ചത്. എട്ട് ടെസ്റ്റില്‍ 278 റണ്‍സും 68 ഏകദിനങ്ങളില്‍ രണ്ട് സെഞ്ചുറിയും 16 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1958 റണ്‍സും 68 ടി20 മത്സരങ്ങളില്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ അടക്കം 1527ഉം റണ്‍സും സിമണ്‍സ് നേടി.

ബാര്‍ബഡോസ്: ബെന്‍ സ്റ്റോക്സിനും ദിനേശ് രാംദിനും പുറമെ മറ്റൊരു താരം കൂടി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വെസ്റ്റ് ഇന്‍ഡീസ് താരം ലെന്‍ഡല്‍ സിമണ്‍സാണ് 16 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സിമണ്‍സ് കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഒരു ദിവസം മൂന്ന് താരങ്ങള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു എന്ന അപൂര്‍വതക്കു കൂടി ജൂലൈ 18 സാക്ഷ്യം വഹിച്ചു.

2007ല്‍ ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ സിമണ്‍സ് 2008ല്‍ പാക്കിസ്ഥാനെതിരായ ഏകദിനത്തിലും 2009ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറി. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് സിമണ്‍സ് അവസാനമായി വിന്‍ഡീസ് കുപ്പായത്തില്‍ കളിച്ചത്.

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡീസ് താരം

16 വര്‍ഷം നീണ്ട കരിയറില്‍ എട്ട് ടെസ്റ്റും 68 ഏകദിനവും 68 ടി20യിലും മാത്രമാണ് സിമണ്‍സ് കളിച്ചത്. എട്ട് ടെസ്റ്റില്‍ 278 റണ്‍സും 68 ഏകദിനങ്ങളില്‍ രണ്ട് സെഞ്ചുറിയും 16 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1958 റണ്‍സും 68 ടി20 മത്സരങ്ങളില്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ അടക്കം 1527ഉം റണ്‍സും സിമണ്‍സ് നേടി.

മുന്‍ വിന്‍ഡീസ് താരം ഫില്‍ സിമണ്‍സിന്‍റെ സഹോദരീ പുത്രനായ സിമണ്‍സ് വെടിക്കെട്ട് ഓപ്പണര്‍ എന്ന നിലയിലാണ് പേരെടുത്തത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സിമണ്‍സ് 2015ല്‍ മുംബൈയ്ക്ക് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷ തകര്‍ത്ത സിമണ്‍സ്

2016ടെ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞത് സിമണ്‍സിന്‍റെ ബാറ്റിംഗിന് മുന്നിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 192 റണ്‍സടിച്ച ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചതായിരുന്നു. ക്രിസ് ഗെയ്‌‌ലിനെയും മര്‍ലോണ്‍ സാമുവല്‍സിനെയും തുടക്കത്തിലെ നഷ്ടമായി പതറിയ വിന്‍ഡീസിനെ നാലാമനായി ക്രീസിലെത്തിയ സിമണ്‍സ് 61 പന്തില്‍ 82 റണ്‍സടിച്ച് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബെന്‍ സ്റ്റോക്സ്

52 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സും 43 റണ്‍സടിച്ച ആന്ദ്രെ റസലും നിര്‍ണായക സംഭാവനകള്‍ നല്‍കിയ മത്സരത്തില്‍ സിമണ്‍സാണ് കളിയിലെ താരമായത്. പിന്നീട് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വിന്‍ഡീസ് കിരീട നേടുകയും ചെയ്തു. പരിക്കിനെത്തുടര്‍ന്ന് തുടക്കത്തില്‍ ടീമിലില്ലാതിരുന്ന സിമണ്‍സ് ആന്ദ്രെ ഫ്ലെച്ചര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് പകരക്കാരനായി സെമി ഫൈനലിന് ടീമിലെത്തിയത്.

click me!