വെസ്റ്റ് ഇന്‍ഡീസിനെ 13 ടെസ്റ്റ് ഉള്‍പ്പെടെ 17 മത്സരങ്ങളില്‍ നയിച്ചെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങാന്‍ രാംദിനായില്ല. ടെസ്റ്റില്‍ നാല് സെഞ്ചുറിയും 15 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 2898 റണ്‍സും ഏകദിനത്തില്‍ രണ്ട് സെഞ്ചുറിയും എട്ട് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 2200 റണ്‍സും നേടിയ രാംദിന്‍ ടി20 ക്രിക്കറ്റില്‍ ഒരു ഫിഫ്റ്റി ഉള്‍പ്പെടെ 636 റണ്‍സും നേടി.

ആന്‍റിഗ്വ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് രാംദിന്‍. 2005ല്‍ വിന്‍ഡീസിനായ അരങ്ങേറിയ രാംദിന്‍ 17 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 74 ടെസ്റ്റുകളിലും 139 ഏകദിനങ്ങളും 71 ടി20 മത്സരങ്ങളിലും കളിച്ചു. വിന്‍ഡീസിന്‍റെ 2012, 2016 ടി20 ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായി.

വെസ്റ്റ് ഇന്‍ഡീസിനെ 13 ടെസ്റ്റ് ഉള്‍പ്പെടെ 17 മത്സരങ്ങളില്‍ നയിച്ചെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങാന്‍ രാംദിനായില്ല. ടെസ്റ്റില്‍ നാല് സെഞ്ചുറിയും 15 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 2898 റണ്‍സും ഏകദിനത്തില്‍ രണ്ട് സെഞ്ചുറിയും എട്ട് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 2200 റണ്‍സും നേടിയ രാംദിന്‍ ടി20 ക്രിക്കറ്റില്‍ ഒരു ഫിഫ്റ്റി ഉള്‍പ്പെടെ 636 റണ്‍സും നേടി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്ന് രാംദിന്‍ വ്യക്തമാക്കി.

'റിഷഭ് പന്ത് ലോകോത്തര താരം'; ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ താരം

View post on Instagram

14 വര്‍ഷം നീണ്ട കരിയറില്‍ തനിക്ക് പിന്തുണ നല്‍കിയ കുടുംബാംഗങ്ങള്‍ക്കും സഹതാരങ്ങള്‍ക്കും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രാംദിന്‍ നന്ദി പറഞ്ഞു. 2005ല്‍ ശ്രീലങ്കക്കെതിരെ ടെസ്റ്റില്‍ അരങ്ങേറിയ രാംദിന്‍ 2019ല്‍ ഓസ്ട്രേലിയക്കെതിരെ ആണ് വിന്‍ഡീസിനായി അവസാന ടെസ്റ്റ് കളിച്ചത്. 2005ല്‍ തന്നെ ഇന്ത്യക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ രാംദിന്‍ 2016ല്‍ പാക്കിസ്ഥാനെതിരെ ആണ് വിന്‍ഡീസിനായി അവസാന ഏകദിനം കളിച്ചത്. 2006ല്‍ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ രാംദിംന്‍ 2019ല്‍ ഇന്ത്യക്കെതിരെ ആയിരുന്നു അവസാന ടി20 മത്സരം കളിച്ചത്.

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബെന്‍ സ്റ്റോക്സ്

വിവാദങ്ങളില്‍ നിന്നൊരിക്കലും രാംദിന്‍ വിട്ടുനിന്നിട്ടില്ല. 2012ല്‍ മോശം പ്രകടനത്തിന്‍റെ പേരില്‍ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സ് പത്രത്തിലെ കോളത്തില്‍ രാംദിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയശേഷം രാംദിന്‍ പോക്കറ്റില്‍ നിന്ന് റിച്ചാര്‍ഡ്സിന്‍റെ കോളത്തിന്‍രെ പേപ്പര്‍ കട്ടിംഗ് ഉയര്‍ത്തികാട്ടിയാണ് ആഘോഷിച്ചത്.