ടി20 ലോകകപ്പിനൊരുങ്ങുന്ന വിന്‍ഡീസിനെ കുറച്ചൊന്നും പേടിച്ചാല്‍ പോര! ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര തൂത്തുവാരി

Published : May 27, 2024, 01:54 PM IST
ടി20 ലോകകപ്പിനൊരുങ്ങുന്ന വിന്‍ഡീസിനെ കുറച്ചൊന്നും പേടിച്ചാല്‍ പോര! ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര തൂത്തുവാരി

Synopsis

ജോണ്‍സണ്‍ ചാള്‍സ് (26 പന്തില്‍ 69) - കിംഗ് (28 പന്തില്‍ 44) സഖ്യം ഗംഭീര തുടക്കമാണ് വിന്‍ഡീസിന് നല്‍കിയത്.

ജമൈക്ക: ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്ക് എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി വെസ്റ്റ ഇന്‍ഡീസ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയിരിക്കുകാണ് വിന്‍ഡീസ്. അതും ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആന്ദ്രേ റസ്സല്‍ എന്നിവരൊന്നും ഇല്ലാതെ തന്നെ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ എല്ലാം മത്സരങ്ങളും ബ്രന്‍ഡന്‍ കിംഗിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ വിന്‍ഡീസ് സ്വന്തമാക്കി. ജമൈക്കയില്‍ നടന്ന അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 13.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ജോണ്‍സണ്‍ ചാള്‍സ് (26 പന്തില്‍ 69) - കിംഗ് (28 പന്തില്‍ 44) സഖ്യം ഗംഭീര തുടക്കമാണ് വിന്‍ഡീസിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 92 റണ്‍സ് ചേര്‍ത്തു. അപ്പോള്‍ തന്നെ വിന്‍ഡീസ് ജയമുറപ്പിച്ചതാണ്. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. പിന്നീടെത്തിയ കെയ്ല്‍ മയേഴ്‌സ് (23 പന്തില്‍ 36) വിജയം വേഗത്തിലാക്കാന്‍ സഹായിച്ചു. ഇതിനിടെ ചാള്‍സ് മടങ്ങി. അഞ്ച് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ചാള്‍സിന്റെ ഇന്നിംഗ്‌സ്. അലിക് അതനാസെ (6) പുറത്താവാതെ നിന്നു.

ആദ്യ പന്തിന് മുമ്പ് തന്നെ ഹൈദരാബാദ് തോല്‍വി സമ്മതിച്ചു! സ്റ്റാര്‍ക് പേടിയില്‍ ഹെഡിനെ മാറ്റിയത് തിരിച്ചടിയായി

നേരത്തെ, മൂന്ന് വിക്കറ്റ് നേടിയ ഒബെദ് മക്‌കോയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സ്ഥിരം ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച വാന്‍ ഡര്‍ ഡസ്സനാണ് (31 പന്തില്‍ 51) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വിയാന്‍ മള്‍ഡര്‍ 36 റണ്‍സെടുത്തു. മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. പവര്‍ പ്ലേ തീരുന്നിന് മുമ്പ് റീസ ഹെന്‍ഡ്രിക്‌സ് (6), റിക്കെല്‍ട്ടണ്‍ (18) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഏഴാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കും (3) മടങ്ങി. തൊട്ടടുത്ത ഓവറില്‍ മാത്യു ബ്രീറ്റ്‌സ്‌കെയും (5) മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക നാലിന് 5 എന്ന നിലയിലായി.

ലിയോണല്‍ മെസിയെ അനുകരിച്ച് ശ്രേയസ് അയ്യര്‍! ഫിഫ ലോകകപ്പ് വിജയത്തിന് ശേഷമുള്ള ആഘോഷം അതേപടി പകര്‍ത്തി താരം

പിന്നീട് ഡസ്സന്‍-മള്‍ഡര്‍ സഖ്യം 77 റണ്‍സ് കൂട്ടിചേര്‍ത്തു. 17-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. മള്‍ഡര്‍ പുറത്ത്. തൊട്ടടുത്ത ഡസ്സനും മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കുറച്ചുകൂടെ മികച്ച സ്‌കോറിലേക്ക് നീങ്ങാനായില്ല. പാട്രിക് ക്രുഗര്‍ (16), ബോണ്‍ ഫോര്‍ട്വിനൊപ്പം (2) പുറത്താവാതെ നിന്നു. ജെറാള്‍ഡ് കോട്‌സ്വീയാണ് (0) പുറത്തായ മറ്റൊരു താരം.

PREV
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍