വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിലേക്ക്; കൊറോണക്കാലത്തെ ടെസ്റ്റ് പരമ്പര ഇങ്ങനെ

Published : Jun 03, 2020, 09:21 AM IST
വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിലേക്ക്; കൊറോണക്കാലത്തെ ടെസ്റ്റ് പരമ്പര ഇങ്ങനെ

Synopsis

ലണ്ടന്‍: കൊവിഡ് ഉണ്ടാക്കിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി ക്രിക്കറ്റ്. ജൂലൈയില്‍ ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരകള്‍ ആരംഭിക്കുക.

ലണ്ടന്‍: കൊവിഡ് ഉണ്ടാക്കിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി ക്രിക്കറ്റ്. ജൂലൈയില്‍ ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരകള്‍ ആരംഭിക്കുക. മൂന്ന് ടെസ്റ്റുകള്‍ക്കായി വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിലെത്തും. 

ചാഹലിനെ ജാതീയമായി അധിക്ഷേപിച്ചു; യുവരാജ് മാപ്പ് പറയണമെന്ന് ആരാധകര്‍

അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. പരമ്പരയ്ക്കായി ഒരു മാസം നേരത്തെ വെസ്റ്റ് ഇന്‍ഡീസ് ടീം ഇംഗ്ലണ്ടിലെത്തും. പിന്നാലെ താരങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിക്കും. ഇതോടൊപ്പം പരിശീലനവും നടക്കും.

ജൂലൈ എട്ട് മുതല്‍ 12 വരെ എജേസ് ബൗളിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 16 മുതല്‍ 20 വരെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കും. മൂന്നാം ടെസ്റ്റ് 24 മുതല്‍ 28  വരെ ഇതേ വേദിയില്‍ നടക്കും. പരമ്പരയ്ക്ക് സമ്മതം മൂളിയതിന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വിന്‍ഡീസ് അധികൃതരോട് നന്ദി അറിയിച്ചു.

അത്രയും ദേഷ്യത്തില്‍ ലക്ഷ്മണെ മുമ്പ് കണ്ടിട്ടില്ലെന്ന് റെയ്‌ന

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് അന്താരാഷ്ട്ര മത്സരങ്ങള്‍ നിര്‍ത്തിവച്ചത്. വെസ്റ്റ് ഇന്‍ഡീസിന് പിന്നാലെ പാകിസ്ഥാനും ഇംഗ്ലണ്ടിലെത്തുന്നുണ്ട്.

PREV
click me!

Recommended Stories

'നഹീന്ന് പറഞ്ഞാ നഹി'; യശസ്വി ജയ്‌സ്വാള്‍ നല്‍കിയ കേക്ക് നിരസിച്ച് രോഹിത് ശര്‍മ
ഇതിഹാസങ്ങളുടെ തണലില്‍ ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാള്‍; ഒരു ക്ലാസിക്ക് ഇന്നിങ്സ്