
ലീഡ്സ്: രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരക്ക് ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുകയാണ്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യൻ ടീം താരതമ്യേന യുവനിരയുമാണ് ഇംഗ്ലണ്ടില്‍ 18 വര്‍ഷത്തിനുശേഷം ടെസ്റ്റ് പരമ്പര സ്വന്തമാക്കാനിറങ്ങുന്നത്. 2007ല്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയത്.
മത്സരം ഇന്ത്യയില്‍ എപ്പോള്‍
പ്രാദേശിക സമയം രാവിലെ 11നാണ് മത്സരം തുടങ്ങുക. ഇന്ത്യൻ സമം വൈകിട്ട് 3.30നാണ് മത്സരം. മൂന്ന് മണിക്കാണ് മത്സരത്തിന്‍റെ ടോസിടുക.
മത്സരം ടിവിയില്‍ എവിടെ
ഇന്ത്യയില്‍ ടെലിവിഷനില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലാണ് മത്സരം തത്സമയം കാണാനാകുക.
ലൈവ് സ്ട്രീമിംഗില്‍ എങ്ങനെ കാണാം
ലൈവ് സ്ട്രീമിംഗില്‍ ജിയോ ഹോട്സ്റ്റാറിലൂടെ ആരാധകര്‍ക്ക് മത്സരം കാണാനാവും.
കാലാവസ്ഥാ പ്രവചനം
ഇംഗ്ലണ്ടില്‍ വേനല്‍ക്കാലമാണെങ്കിലും ആദ്യ ടെസ്റ്റിന് മഴ ഭീഷണിയുണ്ട്. മത്സരത്തിന്‍റെ ആദ്യ ദിവസമായ നാളെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് അക്യുവെതറിന്‍റെ പ്രവചനം. രണ്ടും മൂന്നും ദിവസങ്ങളില്‍ മഴ കളിയില്‍ വില്ലനായി എത്തുമെന്നും അക്യുവെതര്‍ പ്രവചിക്കുന്നു. നാലും അഞ്ചും ദിവസങ്ങലും ലീഡ്സില്‍ മൂടിക്കെട്ടി അന്തരീക്ഷമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയില്ലാത്തത് ബാറ്റിംഗ് ദുഷ്കരമാക്കുമെന്നാണ് കരുതുന്നത്. പേസര്‍മാര്‍ക്ക് കൂടുതല്‍ സ്വിംഗ് കിട്ടാനുള്ള സാഹചര്യമാണ് ലീഡ്സിലുള്ളത്.
പിച്ച് എങ്ങനെ മത്സരത്തിനാി ബാറ്റിംഗിനെ തുണക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം പേസര്‍മാരെയും പിന്നീട് ബാറ്റര്‍മാരെയും തുണക്കുന്നതാകും പിച്ച്. എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം പേസര്‍മാര്‍ക്ക് അനുകൂലമാകും.
ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത്, യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.
ഇംഗ്ലണ്ട് ടീം: ബെൻ സ്‌റ്റോക്‌സ് (ക്യാപ്റ്റൻ), ഷോയ്ബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, സാം കുക്ക്, സാക് ക്രാളി, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടംഗ്, ക്രിസ് വോക്‌സ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക