തിലക് വർമയെ എവിടെ കളിപ്പിക്കും?; അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്ക് മുൻപ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡിവില്ലിയേഴ്സ്

Published : Sep 11, 2026, 04:50 PM IST
Tilak Varma

Synopsis

ഇന്ത്യൻ ബാറ്റിങ് നിരയുടെ കാര്യത്തിൽ ചില തെരഞ്ഞെടുപ്പ് പ്രതിസന്ധികൾ തീർച്ചയായും ഉണ്ടാകും. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നിവർക്കൊപ്പം ഓൾറൗണ്ടർമാരും ടീമിലുണ്ട്.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകാനിരിക്കെ ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. ടീമിലെ വൈസ് ക്യാപ്റ്റനായ തിലക് വർമയുടെ ബാറ്റിങ് പൊസിഷനും പ്രകടനത്തിലെ സ്ഥിരതയില്ലായ്മയും പ്ലേയിങ് ഇലവന്‍റെ സന്തുലിതാവസ്ഥയെ ബാധിച്ചേക്കാമെന്ന് യൂട്യൂബ് ചാനലിൽ സംസാരിക്കവെ ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ബാറ്റിങ് നിരയുടെ കാര്യത്തിൽ ചില തെരഞ്ഞെടുപ്പ് പ്രതിസന്ധികൾ തീർച്ചയായും ഉണ്ടാകും. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നിവർക്കൊപ്പം ഓൾറൗണ്ടർമാരും ടീമിലുണ്ട്. അവിടെയാണ് തിലക് വർമയുടെ കാര്യത്തിൽ പ്രശ്നം വരുന്നത്. ടീമിന്‍റെ ബാലൻസ് ശരിയാക്കുക എന്നത് അൽപം സങ്കീർണ്ണമാണ്. തിലക് വർമ എവിടെ ബാറ്റ് ചെയ്യുമെന്നും ഡിവില്ലിയേഴ്സ് ചോദിച്ചു. ടി20 ലോകകപ്പിന് ശേഷം കളിച്ച 10 ഇന്നിങ്സുകളിൽ നിന്ന് 159.36 സ്ട്രൈക്ക് റേറ്റിൽ 255 റൺസാണ് തിലക് വർമ നേടിയത്. എന്നാൽ, ഇതിൽ മൂന്ന് തവണ മാത്രമാണ് അർധസെഞ്ചുറി കടക്കാനായത് എന്നതും തിലകിന്‍റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യയുടേത് വളരെ കരുത്തുറ്റ സ്ക്വാഡാണെന്ന് വ്യക്തമാക്കിയ ഡിവില്ലിയേഴ്സ്, അപകടകാരികളായ അഫ്ഗാനിസ്ഥാനെതിരെ കളിക്കുമ്പോൾ ഓരോ താരത്തിനും തങ്ങളുടെ റോളിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണമെന്നും കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, യാഷ് ഠാക്കൂർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ടി20, അഭിഷേകിനൊപ്പം ഓപ്പണറായി സഞ്ജു, ഇഷാനും പ്ലേയിങ് ഇലവനിൽ; ദുബെ പുറത്താകും
രാജി, പുറത്താക്കല്‍, അന്വേഷണം; പാക്കിസ്ഥാൻ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത്?