കോലിക്ക് ബാബറിനേക്കാള്‍ 12 ഇരട്ടി വരുമാനം! പാക് ക്രിക്കറ്റിലെ അതിസമ്പന്നനും ബാബറല്ല, പട്ടിക പുറത്ത്

Published : Jul 17, 2023, 03:49 PM IST
കോലിക്ക് ബാബറിനേക്കാള്‍ 12 ഇരട്ടി വരുമാനം! പാക് ക്രിക്കറ്റിലെ അതിസമ്പന്നനും ബാബറല്ല, പട്ടിക പുറത്ത്

Synopsis

ഇന്ത്യയുമായി താരമത്യം ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ ടീം ഒട്ടും പുറകിലല്ല. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി തുടങ്ങിയ ഇതിഹാസങ്ങളെ ലോകത്തിന് സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സാധിച്ചു.

ഇസ്ലമാബാദ്: വമ്പന്‍ താരങ്ങളെ ക്രിക്കറ്റിന് സംഭാവന ചെയ്തിട്ടുള്ള രാജ്യമാണ് പാകിസ്ഥാന്‍. ജാവേദ് മിയാന്‍ദാദ്, ഇമ്രാന്‍ ഖാന്‍, വസിം അക്രം, വഖാര്‍ യൂനിസ്, ഇന്‍സമാം ഉള്‍ ഹഖ്, ഷാഹിദ് അഫ്രീദി, ബാബര്‍ അസം, ഷഹീന്‍ അഫ്രീദി... അങ്ങനെ പോകുന്നു നിര. 1992ല്‍ ഇമ്രാന്‍ ഖാന്റെ കീഴില്‍ ഏകദിന ലോകകപ്പ് നേടാന്‍ പാകിസ്ഥാനായിരുന്നു. കപ്പെടുക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത ടീമായിരുന്നു പാകിസ്ഥാന്റേത്. 

ഇന്ത്യയുമായി താരമത്യം ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ ടീം ഒട്ടും പുറകിലല്ല. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി തുടങ്ങിയ ഇതിഹാസങ്ങളെ ലോകത്തിന് സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സാധിച്ചു. ഇന്ത്യ - പാക് താരങ്ങളുടെ വരുമാനത്തില്‍ വലിയ വ്യത്യാസമുണ്ട്. വര്‍ഷത്തില്‍ ബാബര്‍ അസം നേടുന്നതിന്റെ 12 ഇരട്ടിയാണ് കോലി നേടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കരാര്‍, പിസിബി കോണ്‍ട്രാക്റ്റ്, പരസ്യവരുമാനം എന്നിവയൊക്കെ ഉണ്ടായിട്ടും ബാബര്‍ അസം പാകിസ്ഥാനിലെ സമ്പന്നനായ ക്രിക്കറ്ററല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

മുന്‍ താരങ്ങളായ ഷാഹിദ് അഫ്രീദി, വസീം അക്രം, ഷോയിബ് അക്തര്‍ എന്നിവരുമല്ല പാകിസ്ഥാനിലെ സമ്പന്ന ക്രിക്കറ്റര്‍. അവരുടെ ആജീവനാന്ത വരുമാനം ഇപ്പോഴും ഏറ്റവും സമ്പന്നനായ പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തേക്കാള്‍ കുറവാണ്. മുന്‍ ക്യാപ്റ്റനും പ്രധാനമന്ത്രിയുമൊക്കെയായിരുന്ന ഇമ്രാന്‍ ഖാനാണ് സമ്പന്നനായ ക്രിക്കറ്റര്‍. 70 മില്യണ്‍ യുഎസ് ഡോളറാണ് ഇമ്രാന്‍ ഖാന്റെ ആസ്തി. അതായത് ഏകദേശം 10.9 ബില്യണ്‍ പാക്കിസ്ഥാന്‍ രൂപ. 

പാക് വെബ്‌സൈറ്റായ സിയാസാത് എന്ന വെബ്‌സൈറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം ബാബര്‍ അസം ആദ്യ പത്തില്‍ പോലുമില്ല. ഷഹീദ് അഫ്രീദിയാണ് (7.3 ബില്ല്യണ്‍ പാകിസ്ഥാന്‍ രൂപ) രണ്ടാമത്. സാനിയ മിര്‍സയുടെ ഭര്‍ത്താവ് ഷൊയ്ബ് മാലിക്കാണ് (3.9 ബില്ല്യണ്‍) മൂന്നാമത്. മുഹമ്മദ് ഹഫീസ് (3.6 ബില്ല്യണ്‍), അസര്‍ അലി (2.3 ബില്ല്യണ്‍) എന്നിവരും പട്ടികയിലുണ്ട്.

2021 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷത്തിനിടെ ബാബറും ഷഹീനും കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുവെന്നും ഇപ്പോഴത്തെ കണക്ക് പ്രകാരം ഇരുവരും ആദ്യ പത്തില്‍ കാണാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ധോണിയും കോലിയുമാണ് പ്രചോദനം, ഞങ്ങള്‍ക്കും വളരണം! ബിസിസിഐയോട് സഹായമഭ്യര്‍ത്ഥിച്ച് ഇറാന്‍ കോച്ച്

PREV
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍