അഫ്ഗാന്റെയും പാകിസ്ഥാന്റേയും അല്‍രാജ്യമായ ഇറാനാണ് ബിസിസിഐയോട് സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇറാന്‍ അണ്ടര്‍ 19 കോച്ച് അസ്ഗര്‍ അലി റയീസിയാണ് ഇന്ത്യയുടെ സഹായം തേടിയത്.
ടെഹ്‌റാന്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ ബിസിസിഐ വലിയ പങ്കുണ്ട്. തുടക്കകാലത്ത് ബിസിസിഐ അഫ്ഗാന്‍ ക്രിക്കറ്റിനെ വലിയ രീതിയില്‍ പിന്തുണച്ചിട്ടുണ്ട്. 2017 ല്‍ നോയിഡയിലെ ക്രിക്കറ്റ് സ്റ്റേഡിയം അഫ്ഗാനിസ്ഥാന് ഹോം മത്സരങ്ങള്‍ക്കായും പരിശീലനത്തിനായും ബിസിസിഐ വിട്ടുനല്‍കിയിരുന്നു. ബിസിസിഐയുടെ സഹായത്തോടെ വലിയ വളര്‍ച്ച അഫ്ഗാന്‍ ക്രിക്കറ്റിനുണ്ടായി. ഇപ്പോള്‍ മറ്റൊരു രാജ്യം കൂടി ബിസിസിഐയുടെ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയാണ്.
അഫ്ഗാന്റെയും പാകിസ്ഥാന്റേയും അല്‍രാജ്യമായ ഇറാനാണ് ബിസിസിഐയോട് സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇറാന്‍ അണ്ടര്‍ 19 കോച്ച് അസ്ഗര്‍ അലി റയീസിയാണ് ഇന്ത്യയുടെ സഹായം തേടിയത്. അദ്ദേഹം പറയുന്നതിങ്ങനെ... ''ഇറാനിയന്‍ താരങ്ങള്‍ എം എസ് ധോണിയേയും വിരാട് കോലിയേയും ആരാധിക്കുന്നവരാണ്. അവരുടെ വീഡിയോ കാണിച്ച് താരങ്ങളെ പ്രചോദിപ്പിക്കാറുണ്ട്. പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ഉപരോധം കാരണം ഫണ്ട് ലഭിക്കുന്നില്ല. നിര്‍മാണം നീണ്ടുപോവുകയും ചെയ്യുന്നു.'' അദ്ദേഹം പറഞ്ഞു.
ബിസിസിഐയോട് സാമ്പത്തിക സഹായമാണ് അസ്ഗര്‍ അലി അഭ്യര്‍ത്ഥിക്കുന്നത്. ''ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം പണിയുവാന്‍ ബിസിസിഐ സഹായിക്കണം. കൂടാതെ തങ്ങളുടെ താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കാനും സഹായിക്കണം. ഒരിക്കല്‍ ഞങ്ങളുടെ താരങ്ങല്‍ ഐപിഎല്ലിലും കളിക്കും. അന്താരാഷ്ട്ര തലത്തില്‍ മികച്ച ക്രിക്കറ്റ് കളിക്കാന്‍ കഴിവുള്ളവരാണ് ഇറാന്‍ താരങ്ങള്‍ . എന്നാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ കളിക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുന്നില്ല. ഇന്ത്യ സഹായിച്ചാല്‍ ഇറാന്‍ കളിക്കാര്‍ക്ക് തങ്ങളുടെ കഴിവ് ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ കഴിയും.'' ഇറാന്‍ കോച്ച് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചു. അഫ്ഗാന് ബിസിസഐയില്‍ നിന്നും ലഭിച്ച പിന്‍തുണ തങ്ങള്‍ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍ കോച്ച്.
പാകിസ്ഥാനില്‍ നിന്നുമാണ് ക്രിക്കറ്റ് ജ്വരം ഇറാനിലെത്തിയത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ ചബഹാറിലും ബലൂചിസ്ഥാനിലും ക്രിക്കറ്റ് പതിയെ ജനപ്രീതി നേടുന്നു.
