'കൊല്‍ക്കത്ത എന്തിനാണ് ഇനി വേറെ ക്യാപ്റ്റനെ തിരയുന്നത്, റിങ്കു സിംഗ് ഉണ്ടല്ലോ', പിന്തുണയുമായി സുരേഷ് റെയ്‌ന

Published : Sep 07, 2026, 03:04 PM IST
Rinku Singh (Photo: IPL)

Synopsis

യുപി ടി20 ലീഗിൽ മീററ്റ് മാവെറിക്സിനെ നയിച്ച റിങ്കു, കളിച്ച 10 മത്സരങ്ങളിൽ 9 എണ്ണത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഞായറാഴ്ച നടന്ന ഫൈനലിൽ കിരീടം ഉയർത്തിയതിന് പിന്നാലെയാണ് റിങ്കുവിന്‍റെ നായക മികവിനെ റെയ്‌ന അഭിനന്ദിച്ചത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പുതിയ നായകനെ ലഭിച്ചതായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ഐപിഎല്ലിൽ കൊല്‍ക്കത്തയെ നയിക്കാൻ റിങ്കു സിംഗിന് പൂർണ്ണ യോഗ്യതയുണ്ടെന്നും റിങ്കുവില്‍ ടീം വിശ്വാസമർപ്പിക്കണമെന്നും റെയ്‌ന ആവശ്യപ്പെട്ടു. യുപി ടി20 ലീഗിൽ മീററ്റ് മാവെറിക്സിനെ ചാമ്പ്യന്മാരാക്കിയതിന് പിന്നാലെയാണ് റിങ്കുവിനെ പുകഴ്ത്തി റെയ്‌ന രംഗത്തെത്തിയത്.

യുപി ടി20 ലീഗിൽ മീററ്റ് മാവെറിക്സിനെ നയിച്ച റിങ്കു, കളിച്ച 10 മത്സരങ്ങളിൽ 9 എണ്ണത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഞായറാഴ്ച നടന്ന ഫൈനലിൽ കിരീടം ഉയർത്തിയതിന് പിന്നാലെയാണ് റിങ്കുവിന്‍റെ നായക മികവിനെ റെയ്‌ന അഭിനന്ദിച്ചത്. റിങ്കു സിംഗിന്‍റെ നായകത്വം പ്രശംസനീയമാണ്. യുപി ടി20 ലീഗിന്‍റെ നാലാം സീസണിൽ നാലാം തവണയാണ് മീററ്റ് ഫൈനലിലെത്തുന്നത്. കെകെആർ പുതിയൊരു നായകനായി തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ അവർക്ക് അനുയോജ്യനായ ക്യാപ്റ്റനെ ഇതിനോടകം ലഭിച്ചുകഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. റിങ്കുവിൽ കുറച്ചുകൂടി നിക്ഷേപം നടത്തൂ, ഏതാനും മത്സരങ്ങളിൽ അവസരം നൽകൂ, എന്താണ് സംഭവിക്കുക എന്ന് പറയാൻ കഴിയില്ല, യുപി ടി20 പങ്കുവെച്ച വീഡിയോയിൽ റെയ്‌ന പറഞ്ഞു.

2026 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന റിങ്കു സിംഗിനെ, ഐപിഎൽ 2026 സീസണിന് മുന്നോടിയായാണ് കൊല്‍ക്കത്ത വൈസ് ക്യാപ്റ്റനായി നിയമിച്ചത്. 2018 മുതൽ കൊൽക്കത്ത നിരയിലെ സജീവ സാന്നിധ്യമാണ് റിങ്കു. മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ അടുത്തിടെ ക്രിക്കറ്റിന്‍റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് കൊല്‍ക്കത്തക്ക് പുതിയൊരു നായകനെ കണ്ടെത്തേണ്ടി വന്നത്. വരാനിരിക്കുന്ന സീസണിൽ റിങ്കുവിനെ തന്നെ ക്യാപ്റ്റനായി നിയമിക്കാൻ കെകെആർ മാനേജ്‌മെന്റ് തയ്യാറാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദുലീപ് ട്രോഫി ഫൈനൽ: ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, സെഞ്ചുറിയിമായി കുമാര്‍ കുഷാഗ്ര; റൺമല തീർത്ത് ഈസ്റ്റ് സോൺ
വനിതാ ഏഷ്യാ കപ്പ്: ക്രാന്തി ഗൗഡിനെതിരെ 'സെക്സിസ്റ്റ്' പരാമര്‍ശവുമായി പാക് ആരാധകർ; പ്രതിഷേധം