
ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകം വാഴ്‌ത്തുന്ന പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയെ എന്തുകൊണ്ടാണ് ഓസ്‌ട്രേലിയക്കെതിരായ ഹോം പരമ്പരയ്‌ക്കുള്ള പതിനഞ്ചംഗ ഇന്ത്യ അണ്ടര്‍ 19 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നത്?. മുന്‍സൂപ്പര്‍ താരം വിരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ്, ഇന്ത്യയുടെ ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡ് എന്നിവര്‍ ഈ ടീമില്‍ ഇടംനേടിയിട്ടുണ്ട്.
ആഗോള തലത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുകകയും ഇംഗ്ലണ്ടിനെിരായ ടി20 മത്സരങ്ങളിലൂടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്‌തിട്ടും വൈഭവിനെ ഓസ്‌്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 ഏകദിന സ്‌ക്വാഡിലേക്കും റെഡ് ബോള്‍ മത്സരങ്ങള്‍ക്കുള്ള സ്‌കാഡിലേക്കും തിരഞ്ഞെടുത്തിട്ടില്ല. ഇതിന് കാരണം ബി സി സി ഐ യുടെ ഒരു പ്രത്യേക നിയമമാണ്.
യോഗ്യതയുണ്ടെങ്കില്‍ പോലും ഒന്നിലധികം അണ്ടര്‍ 19 ലോകകപ്പുകളില്‍ കളിക്കുന്നതില്‍ നിന്ന് 2016 ല്‍ ബി സി സി ഐ താരങ്ങളെ വിലക്കിയിരുന്നു. ഈ നിയമം കാരണം വാഷിംഗ്‌ടണ്‍ സുന്ദറിന് 2018 ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, അതിനുമുമ്പ് സര്‍ഫറാസ് ഖാന്‍, സന്ദീപ് ശര്‍മ, വിജയ് സോള്‍ തുടങ്ങിയവര്‍ ഈ ടൂര്‍ണമെന്റിലെ ഒന്നിലധികം എഡിഷനുകളില്‍ പങ്കെടുത്തിരുന്നു. വൈഭവ് സൂര്യവംശി ഇതിനകം 2026 ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചു കഴിഞ്ഞതിനാല്‍ മറ്റൊരു എഡിഷനില്‍ കൂടി വൈഭവിന് പങ്കെടുക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍, ബി സി സി ഐയുടെ അണ്ടര്‍ 19 ടീം പദ്ധതികളില്‍ വൈഭവ് ഇല്ല. ആ പതിനഞ്ചുകാരന്‍ അതുക്കും മുകളിലേക്ക് കയറിക്കഴിഞ്ഞു!
ഉടന്‍ കാലാവധി അവസാനിക്കുന്ന ജൂനിയര്‍ പുരുഷ സെലക്ഷന്‍ കമ്മിറ്റി, ഹോം പരമ്പരയ്‌ക്കുള്ള ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്‌കോട്ടില്‍ സെപ്‌തംബര്‍ 18,21,23 തീയതികളില്‍ നടക്കുന്ന മൂന്ന് 50 ഓവര്‍ മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുശേഷം, സെപ്‌തംബര്‍ 27-30 വരെ രാജ്‌കോട്ടിലും, ഒക്ടോബര്‍ 5-8 വരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം ബി ഗ്രൗണ്ടിലുമായി രണ്ട് റെഡ് ബോള്‍ (മള്‍ട്ടി ഡേ) മത്സരങ്ങളും നടക്കും. 50 ഓവര്‍ ടീമിനെ ഉത്തരാഖണ്ഡ് ബാറ്ററായ ലക്ഷ്യ റായ് ചന്ദാനി നയിക്കും. മധ്യപ്രദേശ് താരം യശ്വര്‍ധന്‍ ചൗഹാനാണ് വൈസ് ക്യാപ്‌റ്റന്‍. റെഡ് ബോള്‍ മത്സരങ്ങളില്‍ ചൗഹാന്‍ ക്യാപ്‌റ്റനായും റായ് ചന്ദാനി വൈസ് ക്യാപ്‌റ്റനായും പ്രവര്‍ത്തിക്കും.
ഏകദിന സ്‌ക്വാഡില്‍ ലെഗ് സ്‌പിന്‍ ഓള്‍ റൗണ്ടറായ ആര്യവീര്‍ സെവാഗും വിക്കറ്റ് കീപ്പര്‍ ബാറ്ററായ അന്‍വയ് ദ്രാവിഡും ഇടം പിടിച്ചെങ്കിലും റെഡ് ബോള്‍ മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് രണ്ട് പേര്‍ക്കും സെലക്ഷന്‍ ലഭിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!