ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയുണ്ടാകുമോ? പാകിസ്ഥാന്‍ പുറത്തേക്ക്! സാധ്യതകള്‍ ഇങ്ങനെ

Published : Oct 31, 2022, 10:04 PM IST
ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയുണ്ടാകുമോ? പാകിസ്ഥാന്‍ പുറത്തേക്ക്! സാധ്യതകള്‍ ഇങ്ങനെ

Synopsis

ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയിന്റ് വീതം. റണ്‍നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളില്‍. ബുധനാഴ്ച ബംഗ്ലാദേശും ഞായറാഴ്ച സിംബാബ്‌വേയുമാണ് ഇന്ത്യയുടെ എതിരാളികള്‍.

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പില്‍ സെമിയിലെത്തുന്ന ടീമുകള്‍ ഏതൊക്കെയെന്ന് പ്രവചിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. രണ്ട് കളിശേഷിക്കേ ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം. സൂര്യകുമാര്‍ യാദവ് ഒഴികെയുള്ള ബാറ്റര്‍മാര്‍ കളിമറന്നപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ നേരിട്ടത് അഞ്ച് വിക്കറ്റ് തോല്‍വി. ഇതോടെ രണ്ടാം ഗ്രൂപ്പിലെ ശേഷിച്ച രണ്ട് കളിയും ഇന്ത്യക്ക് നിര്‍ണായകമായി. മൂന്ന് കളിയില്‍ അഞ്ച് പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പില്‍ ഒന്നാമത്. 

ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയിന്റ് വീതം. റണ്‍നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളില്‍. ബുധനാഴ്ച ബംഗ്ലാദേശും ഞായറാഴ്ച സിംബാബ്‌വേയുമാണ് ഇന്ത്യയുടെ എതിരാളികള്‍. രണ്ടുകളിയും ജയിച്ചാല്‍ എട്ട് പോയിന്റുമായി ഇന്ത്യ സെമിയുറപ്പിക്കും. അഡലെയ്ഡില്‍ ബംഗ്ലാദേശിനോട് തോറ്റാല്‍ സെമിയിലെത്താന്‍ മറ്റ് ടീമുകളുടെ മത്സരഫലങ്ങളിലേക്കും റണ്‍നിരക്കിലേക്കും ഉറ്റുനോക്കേണ്ടിവരും ഇന്ത്യക്ക്. 

ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടുകളില്‍ സിക്‌സടിക്കാന്‍ ഒരുവഴിയുണ്ട്! ഹാര്‍ദിക്കിനും പന്തിനും ധോണിയുടെ ഉപദേശം

2007 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വഴിമുടക്കിയ ചരിത്രമുള്ള ടീമാണ് ബംഗ്ലാദേശ്. ഓസ്‌ട്രേലിയയിലെ മോശം കാലാവസ്ഥയും കാര്യങ്ങള്‍ സങ്കീര്‍ണാക്കുന്നു. ഏതെങ്കിലും കളി മഴമുടക്കിയാലും കണക്കുകൂട്ടലുകളെല്ലാം തകിടംമറിയും. പാകിസ്ഥാനെയും നെതര്‍ലന്‍ഡ്‌സിനേയും നേരിടാനുള്ള ദക്ഷിണാഫ്രിക്ക ഒരുകളിയില്‍ ജയിച്ചാല്‍ സെമിയുറപ്പിക്കാം. അത്ഭുതങ്ങള്‍ സംഭവിച്ചാലേ പാകിസ്ഥാനും സിംബാബ്‌വേയ്ക്കും സെമി സാധ്യതയുള്ളൂ.

ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് മത്സരം നിര്‍ണായകമാവും. ഒന്നാമതുള്ള ന്യൂസിലന്‍ഡിന് മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റാണുള്ളത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഓസ്‌ട്രേലിയക്കും അഞ്ച് പോയിന്റാണുള്ളത്. ഇംഗ്ലണ്ട്, കിവീസിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്കും അഞ്ച് പോയിന്റാവും. തോറ്റാല്‍ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ വിരളമാവും. ഓസ്‌ട്രേലിയക്ക് ഇനി അഫ്ഗാനിസ്ഥാനെയാണ് നേരിടേണ്ടത്. ഓസീസ് ജയിക്കുമെന്നുള്ള ആത്മവിശ്വാസത്തിലാണ്. അങ്ങനെ വന്നാല്‍ ഏഴ് പോയിന്റാവും. ന്യൂസിലന്‍ഡ് അവസാന മത്സരരത്തില്‍ അയര്‍ലന്‍ഡിനെ നേരിടണം. ഇംഗ്ലണ്ടിന് ശ്രീലങ്കയും എതിരാളിയാവും.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര