
ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ടീം കൈമാറ്റത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു(ആര്‍സിബി) ആരാധകരുടെ ആശങ്ക ടീമിന്‍റെ പേര് മാറുമോ എന്നായിരുന്നു. റെക്കോർഡ് തുകയായ 16,706 കോടി രൂപയ്ക്ക് (1.78 ബില്യൺ ഡോളർ) ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ആര്‍സിബിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതോടെയാണ് ടീമിന്‍റെ പേര് മാറ്റം സംബന്ധിച്ച ചര്‍ച്ചകളും സജീവമായത്. എന്നാൽ ഇതിന് മറുപടിയുമായി ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടര്‍മാരിലൊരാളായ അനന്യ ബിർള തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ടീമിന്റെ പേര് മാറ്റില്ലെന്ന് വ്യക്തമാക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് അനന്യ ബിർള തന്‍റെ സ്റ്റോറിയിലൂടെ പങ്കുവെച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. 2025-ൽ തങ്ങളുടെ കന്നി ഐപിഎൽ കിരീടം ചൂടിയ ടീമിന്‍റെ ബ്രാൻഡ് മൂല്യം നിലനിർത്താനാണ് പുതിയ ഉടമകളുടെ തീരുമാനം എന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ടീം കൈമാറ്റത്തിലൂടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ടീമായി ആർസിബി മാറിയിരുന്നു. ആദിത്യ ബിർള ഗ്രൂപ്പിനൊപ്പം ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബ്ലാക്ക്‌സ്റ്റോൺ, ബോൾട്ട് വെഞ്ചേഴ്സ് എന്നിവരടങ്ങിയ സംയുക്ത സംരംഭമാണ് ആര്‍സിബിയെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയത്.
പുരുഷ ടീമിനൊപ്പം വനിതാ ടീമിന്‍റെയും പൂർണ്ണ ഉടമസ്ഥാവകാശം ഈ ഗ്രൂപ്പിനായിരിക്കും. 2008 മുതൽ ഐപിഎല്ലിന്‍റെ ഭാഗമായ എട്ട് ടീമുകളിൽ ഒന്നാണ് ആർസിബി. കഴിഞ്ഞ വർഷം ആദ്യമായി ഐപിഎല്ലില്‍ കിരീടം നേടിയതോടെ ടീമിന്‍റെ വിപണി മൂല്യം കുതിച്ചുയർന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!