വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെന്‍റിൽ കേരളത്തെ വീഴ്ത്തി പഞ്ചാബ്

Published : Mar 05, 2025, 07:07 PM IST
വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെന്‍റിൽ കേരളത്തെ വീഴ്ത്തി പഞ്ചാബ്

Synopsis

 57 റൺസെടുത്ത വൈഷ്ണ മടങ്ങിയതോടെ തുടർന്നെത്തിയവർക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകാതെ പോയത് കേരളത്തിന് തിരിച്ചടിയായി.

പുതുച്ചേരി: വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെന്‍റിൽ കേരളം പഞ്ചാബിനോട് തോറ്റു. ആറ് വിക്കറ്റിനായിരുന്നു പഞ്ചാബിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 19 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.  

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന്‍റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. 14 റൺസെടുത്ത ദിയ ഗിരീഷ് തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും മാളവിക സാബുവും വൈഷ്ണ എംപിയും ചേർന്ന് മികച്ച രീതിയിൽ ഇന്നിങ്സ് മുന്നോട്ട് നീക്കി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 76 റൺസ് പിറന്നു. 52 പന്തുകളിൽ 43 റൺസ് നേടി മാളവിക മടങ്ങിയെങ്കിലും തുടർന്നെത്തിയ അനന്യ കെ പ്രദീപും മികച്ച രീതിയിൽ ബാറ്റ് വീശി. എന്നാൽ 57 റൺസെടുത്ത വൈഷ്ണ മടങ്ങിയതോടെ തുടർന്നെത്തിയവർക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകാതെ പോയത് കേരളത്തിന് തിരിച്ചടിയായി. 36 റൺസെടുത്ത അനന്യ കൂടി മടങ്ങിയതോടെ വേഗം കുറഞ്ഞ കേരള ഇന്നിങ്സ് 222ൽ അവസാനിച്ചു.പഞ്ചാബിന് വേണ്ടി സുർഭി മൂന്നും മമ്ത റാണി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

രചിൻ രവീന്ദ്രക്കും വില്യംസണും സെഞ്ചുറി; ദക്ഷിണാഫ്രിക്കക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി ന്യൂസിലൻ‍‍‍ഡ്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് കേരളത്തിന് പ്രതീക്ഷ നല്കി. അവനീത് കൌറിനെയും ശ്രുതി യാദവിനെയും പുറത്താക്കി ഇസബെൽ ആണ് കേരളത്തിന് മികച്ച തുടക്കം നല്കിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഉറച്ച് നിന്ന ഹർസിമ്രൻജിത്തും വൻഷിക മഹാജനും ചേർന്ന് മൽസരം പഞ്ചാബിന്‍റെ വരുതിയിലാക്കി. ഹർസിമ്രൻജിത് 82ഉം വൻഷിക മഹാജൻ 72ഉം റൺസെടുത്തു. ക്യാപ്റ്റൻ പ്രഗതി സിങ് 42 റൺസുമായി പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഏറ്റവും കൂടുതല്‍ ഡക്കുകള്‍, സഞ്ജു സാംസണ്‍ വിരാട് കോലിക്കൊപ്പം; മുന്നില്‍ രോഹിത് ശര്‍മ മാത്രം
അഭിഷേക് ശര്‍മയ്ക്ക് 14 പന്തില്‍ അര്‍ധ സെഞ്ചുറി, റെക്കോര്‍ഡ്; ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യിലും ഇന്ത്യക്ക് ജയം, പരമ്പര