ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ബംഗ്ലാദേശിന് തിരിച്ചടി, ഷാക്കിബ് ലോകകപ്പില്‍ നിന്ന് പുറത്ത്

Published : Nov 07, 2023, 03:18 PM ISTUpdated : Nov 07, 2023, 03:30 PM IST
 ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ബംഗ്ലാദേശിന് തിരിച്ചടി, ഷാക്കിബ് ലോകകപ്പില്‍ നിന്ന് പുറത്ത്

Synopsis

പരിക്കില്‍ നിന്ന് മുക്തനാവാന്‍ മൂന്നോ നാലോ ആഴ്ച വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. 82 റണ്‍സെടുത്ത് ബംഗ്ലാദേശിന്‍റെ വിജയം ഉറപ്പാക്കിയ ഷാക്കിബിനെ ഏയ്ഞ്ചലോ മാത്യൂസ് ആണ് പുറത്താക്കിയത്.

ദില്ലി: ശ്രീലങ്കക്കെതിരായ മത്സരത്തിലെ ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായി നായകന്‍ ഷാക്കിബ് അല്‍ ഹസന്‍റെ പരിക്ക്. ശ്രീലങ്കക്കെതിരായ മത്സരത്തിനിടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റ ഷാക്കിബ് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തില്‍ കളിക്കില്ല. ബാറ്റിംഗിനിടെ വിരലിന് പരിക്കേറ്റ ഷാക്കിബിന്‍റെ വിരലില്‍ പൊട്ടലുണ്ടെന്ന് എക്സ് റേയില്‍ വ്യക്തമായിരുന്നു.

ഇന്നലെ ശ്രീലങ്കക്കെതിരായ മത്സരത്തിൽ 65 പന്തില്‍ 82 റണ്‍സടിച്ച ഷാക്കിബ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോററും കളിയിലെ താരവുമായിരുന്നു. മത്സരത്തില്‍ ഷാക്കിബ് കുശാല്‍ മെന്‍ഡിസിന്‍റെയും സദീര സമരവിക്രമയുടേതും നിര്‍ണായകമായ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു. ശ്രീലങ്കക്കെതിരെ ബാറ്റിംഗിനിടെ പന്ത് കൊണ്ട് പരിക്കേറ്റെങ്കിലും വേദന സംഹാരികള്‍ കഴിച്ചാണ് ഷാക്കിബ് ബാറ്റിംഗ് തുടര്‍ന്നത്.

മാത്യൂസിനെ തിരിച്ചുവിളിക്കില്ലെന്ന് അമ്പയ‌ർമാരോട് തറപ്പിച്ചു പറഞ്ഞു, ടൈംഡ് ഔട്ടിൽ വിശദീകരണവുമായി ഷാക്കിബ്

പരിക്കില്‍ നിന്ന് മുക്തനാവാന്‍ മൂന്നോ നാലോ ആഴ്ച വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. 82 റണ്‍സെടുത്ത് ബംഗ്ലാദേശിന്‍റെ വിജയം ഉറപ്പാക്കിയ ഷാക്കിബിനെ ഏയ്ഞ്ചലോ മാത്യൂസ് ആണ് പുറത്താക്കിയത്.  ഓസ്ട്രേലിയക്കെതിരെ ഷാക്കിബിന് പകരം നാസും അഹമ്മദോ മെഹ്ദി ഹസനോ ബംഗ്ലാദേശിനായി കളിക്കുമെന്നാണ് കരുതുന്നത്.

ഷാക്കിബ് എറിഞ്ഞ ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 26-ാം ഓവറില്‍ ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് അപ്പീലിലൂടെ പുറത്താക്കിയത് വിവാദമായതിന് പിന്നാലെയാണ് ഷാക്കിബിന് പരിക്കുമൂലം ലോകകപ്പിലെ അവസാന മത്സരവം നഷ്ടമാവുന്നത്. സദീര സമരവിക്രമ പുറത്തായശേഷം ബാറ്റിംഗിനായി  ക്രീസിലെത്തിയ മാത്യൂസ് ആദ്യ പന്ത് നേരിടാന്‍ വൈകിയതിനാണ് ബംഗ്ലാദേശ് ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്ത് പുറത്താക്കിയത്.

അഫ്ഗാനെതിരെ ഇന്ന് ജയിച്ചാൽ ലോകകപ്പ് രണ്ടാം സെമിയിൽ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പോരാട്ടം, ഇന്ത്യക്ക് കാത്തിരിപ്പ്

സഹതാരങ്ങളിലൊരാളാണ് ടൈംഡ് ഔട്ടിനെക്കുറിച്ച് എന്നെ ഓര്‍മിപ്പിച്ചതെന്നും അതിനുശേഷമാണ് ഔട്ടിനായി അപ്പീല്‍ ചെയ്തതതെന്നും ഷാക്കിബ് പറഞ്ഞിരുന്നു. അമ്പയര്‍മാര്‍ അപ്പീലില്‍ ഉറച്ചു നില്‍ക്കുന്നോ അതോ മാത്യൂസിനെ തിരിച്ചുവിളിക്കണോ എന്ന് എന്നോട് ചോദിച്ചിരുന്നു. ഒരിക്കല്‍ ഔട്ടായ ആളെ നിങ്ങള്‍ തിരിച്ചുവിളിക്കുമോ എന്നായിരുന്നു ഞാന്‍ തിരിച്ചു ചോദിച്ചത്. നിമയപ്രകാരം ഔട്ടാണെങ്കില്‍ ഔട്ട് തന്നെയാണ്. അല്ലാതെ തിരിച്ചു വിളിക്കുന്നത് ശിയല്ല. ഞാന്‍ തിരിച്ചുവിളിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞതായി ഷാക്കിബ് പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി