Asianet News MalayalamAsianet News Malayalam

മാത്യൂസിനെ തിരിച്ചുവിളിക്കില്ലെന്ന് അമ്പയ‌ർമാരോട് തറപ്പിച്ചു പറഞ്ഞു, ടൈംഡ് ഔട്ടിൽ വിശദീകരണവുമായി ഷാക്കിബ്

നിയമപ്രകാരം മാത്യൂസ് ഔട്ടാണ്. അത് അങ്ങനെ അല്ലാതാവാണമെങ്കില്‍ ഐസിസി വിചാരിക്കണം. അവര്‍ നിയമം മാറ്റട്ടെ. ക്രിക്കറ്റിന്‍റെ മാന്യതക്ക് നിരക്കുന്നതാണോ ഇത്തരം സംഭവങ്ങളെന്ന ചോദ്യത്തിനും ഷാക്കിബ് മറുപടി നല്‍കി.

Shakib responds to backlash on Angelo Mathews timed out dismissal in BAN vs SL World Cup Match
Author
First Published Nov 7, 2023, 1:30 PM IST

ദില്ലി:ലോകകപ്പില്‍ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസിനെതിരെ ടൈംഡ് ഔട്ട് വിളിച്ചതില്‍ വിശദീകരണവുമായി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. മത്സരശേഷം വാര്‍ത്താസമ്മേളനത്തിലാണ് ഷാക്കിബ് ഏയ്ഞ്ചലോ മാത്യൂസിനെതിരെ ടൈംഡ് ഔട്ട് വിളിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ചത്.

സഹതാരങ്ങളിലൊരാളാണ് ടൈംഡ് ഔട്ടിനെക്കുറിച്ച് എന്നെ ഓര്‍മിപ്പിച്ചത്. ഇക്കാര്യം ഞാന്‍ അമ്പയര്‍മാരോട് സംസാരിച്ചു. അതിനുശേഷമാണ് അപ്പീല്‍ ചെയ്തതത്. അമ്പയര്‍മാര്‍ അപ്പീലില്‍ ഉറച്ചു നില്‍ക്കുന്നോ അതോ മാത്യൂസിനെ തിരിച്ചുവിളിക്കണോ എന്ന് എന്നോട് ചോദിച്ചിരുന്നു. ഒരിക്കല്‍ ഔട്ടായ ആളെ നിങ്ങള്‍ തിരിച്ചുവിളിക്കുമോ എന്നായിരുന്നു ഞാന്‍ തിരിച്ചു ചോദിച്ചത്. നിമയപ്രകാരം ഔട്ടാണെങ്കില്‍ ഔട്ട് തന്നെയാണ്. അല്ലാതെ തിരിച്ചു വിളിക്കുന്നത് ശിയല്ല. ഞാന്‍ തിരിച്ചുവിളിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു.

നിയമപ്രകാരം മാത്യൂസ് ഔട്ടാണ്. അത് അങ്ങനെ അല്ലാതാവാണമെങ്കില്‍ ഐസിസി വിചാരിക്കണം. അവര്‍ നിയമം മാറ്റട്ടെ. ക്രിക്കറ്റിന്‍റെ മാന്യതക്ക് നിരക്കുന്നതാണോ ഇത്തരം സംഭവങ്ങളെന്ന ചോദ്യത്തിനും ഷാക്കിബ് മറുപടി നല്‍കി. മാന്യതയല്ല നിയമമാണ് ഞാന്‍ പിന്തുടര്‍ന്നത്. അത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല. എനിക്കൊരു തീരുമാനം എടുത്തെ മതിയാവു. കാരണം എന്തൊക്കെ ചെയ്തിട്ടായാലും എന്‍റെ ടീം ജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അതെല്ലാം ഞാന്‍ ചെയ്തുവെന്നും ഷാക്കിബ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ മത്സരശേഷം പരസ്പരം കൈ കൊടുക്കാന്‍ പോലും തയാറാവെത ശ്രീലങ്ക-ബംഗ്ലാദേശ് താരങ്ങൾ

നിക്കെതിരെ ടൈം ഔട്ട് അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്‍റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണെന്നും മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. രണ്ട് മിനിറ്റിനുള്ളില്‍ തയാറായി ഞാന്‍ ക്രീസിലെത്തിയിരുന്നു. പക്ഷെ എന്‍റെ ഹെല്‍മെറ്റ് തകരാറിലായി.അതുകൊണ്ടാണ് ആദ്യ പന്ത് നേരിടാന്‍ താമസിച്ചത്. എനിക്കെതിരെ അപ്പീല്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്‍റെ സാമാന്യബുദ്ധി എവിടെപ്പോയെന്ന് എനിക്കറിയില്ല. ഷാക്കിബും ബംഗ്ലാദേശും ചെയ്തത് നാണംകെട്ട പരിപാടിയായി പോയെന്നും മാത്യൂസ് പറഞ്ഞിരുന്നു.

ഷാക്കിബ് എറിഞ്ഞ ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 26-ാം ഓവറിലാണ് മാത്യൂസ് ക്രീസിലെത്തി ആദ്യ പന്ത് നേരിടാന്‍ വൈകിയതിന് ബംഗ്ലാദേശ് ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്ത് പുറത്താക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios