ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സുമായി ഹ‍ര്‍മന്‍; ഗുജറാത്തിനെതിരെ മുംബൈക്ക് മികച്ച സ്കോര്‍

Published : Mar 14, 2023, 09:10 PM ISTUpdated : Mar 14, 2023, 09:39 PM IST
ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സുമായി ഹ‍ര്‍മന്‍; ഗുജറാത്തിനെതിരെ മുംബൈക്ക് മികച്ച സ്കോര്‍

Synopsis

29 പന്തില്‍ അര്‍ധസെ‍ഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് മുംബൈയുടെ ടോപ് സ്കോറര്‍

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്‍റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്ക് മികച്ച സ്കോര്‍. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. 29 പന്തില്‍ അര്‍ധസെ‍ഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്(51 റണ്‍സ്) മുംബൈയുടെ ടോപ് സ്കോറര്‍. 44 റണ്‍സെടുത്ത ഓപ്പണര്‍ യാസ്‌തിക ഭാട്ടിയയാണ് രണ്ടാമത്തെ ഉയര്‍ന്ന റണ്ണുകാരി. ഗുജറാത്ത് ജയന്‍റ്‌സിനായി ആഷ്‌ലി ഗാര്‍ഡ്‌നര്‍ മൂന്നും കിം ഗാര്‍ത്തും സ്നേഹ് റാണയും തനൂജ കന്‍വാറും ഓരോ വിക്കറ്റും നേടി. 

ആദ്യ ഓവറില്‍ തന്നെ മുംബൈ ഇന്ത്യന്‍സ് വനിതകളെ ഗുജറാത്ത് ജയന്‍റ്‌സ് വിറപ്പിക്കുന്നതാണ് ആരാധകര്‍ കണ്ടത്. മുംബൈയുടെ വിന്‍ഡീസ് സ്റ്റാര്‍ ബാറ്റ‍ര്‍ ഹെയ്‌ലി മാത്യൂസിനെ ആഷ്‌ലി ഗാര്‍ഡ്‌നര്‍ പുറത്താക്കി. ഹെയ്‌ലിക്ക് മൂന്ന് പന്തില്‍ റണ്ണൊന്നും നേടാനായില്ല. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 74 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി നാറ്റ് സൈവ‍ര്‍ ബ്രണ്ട്-യാസ്‌തിക ഭാട്ടിയ സഖ്യം മുംബൈയെ കരകയറ്റി. കഴിഞ്ഞ മത്സരത്തിലെ ഫോം തുടരുകയായിരുന്നു ഇരുവരും. 11-ാം ഓവറിലെ അവസാന പന്തില്‍ നാറ്റ് സൈവ‍ര്‍ ബ്രണ്ടിനെ(31 പന്തില്‍ 36) കിം ഗാര്‍ത് പുറത്താക്കുമ്പോള്‍ ടീം സ്കോര്‍ 75ലെത്തിയിരുന്നു. 

ഒരോവറിന്‍റെ ഇടവേളയില്‍ ക്യാപ്റ്റന്‍ ഹ‍ര്‍മന്‍പ്രീത് കൗറുമായുള്ള ആശയക്കുഴപ്പത്തിനിടെ യാസ്‌തിക ഭാട്ട്യ റണ്ണൗട്ടായത് മുംബൈക്ക് തിരിച്ചടിയായി. 37 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം യാസ്‌തിക 44 നേടി. ഇതിന് ശേഷം ക്രീസിലൊന്നിച്ച ഹ‍ര്‍മന്‍പ്രീത് കൗറും ആമേലിയ കേറും മുംബൈക്ക് മികച്ച സ്കോര്‍ ഉറപ്പിക്കുമെന്ന് തോന്നിച്ചു. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 124-3 മാത്രമായിരുന്നു മുംബൈയുടെ സ്കോര്‍. 17-ാം ഓവറിലെ അവസാന പന്തില്‍ അമേലിയ കേറിനെ(13 പന്തില്‍ 19) തനൂജ കന്‍വാറും തൊട്ടടുത്ത ഓവറില്‍ ഇസി വുങിനെ(1 പന്തില്‍ 0) സ്‌നേഹ് റാണയും മടക്കി. ഇതോടെ ഹ‍ര്‍മനിലായി പ്രതീക്ഷകളെല്ലാം. 

19-ാം ഓവറിലെ നാലാം പന്തില്‍ രണ്ട് റണ്‍സിനായി ഓടുന്നതിനിടെ ഹുമൈറ കാസിയെ ബൗണ്ടറിലൈനില്‍ നിന്നുള്ള ത്രോയില്‍ ഹര്‍ലീന്‍ ഡിയോള്‍ പുറത്താക്കി. ആഷ്‌ലിയുടെ അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികളുമായി ഹര്‍മന്‍ 29 പന്തില്‍ ഫിഫ്റ്റി തികച്ചു. അടുത്ത പന്ത് സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ ഹര്‍ലീന്‍ ഡിയോളിന്‍റെ പറക്കും ക്യാച്ചില്‍ ഹര്‍മന്‍ മടങ്ങി. 30 പന്തില്‍ 7 ഫോറും രണ്ട് സിക്‌സുകളോടെയും 51 റണ്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍ നേടി. തൊട്ടടുത്ത പന്തില്‍ അമന്‍ജോത് കൗറും(1 പന്തില്‍ 0) മടങ്ങി. 

രോഹിത്തിന് മുംബൈ ഇന്ത്യന്‍സിന്‍റെ കാര്യം മാത്രം നോക്കിയാല്‍പ്പോരാ; കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തം

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍