ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദിയായി, ഫൈനലിലെത്താന്‍ ഇന്ത്യയുടെ മുന്നിലുള്ള വഴികള്‍

By Gopala krishnanFirst Published Sep 21, 2022, 4:27 PM IST
Highlights

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ന്യൂസിലന്‍ഡ് ആദ്യ കിരീടം നേടി. എന്നാല്‍ മത്സരം മഴമൂലം നിരവധി തവണ തടസപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിനെ വേദിയായി തെരഞ്ഞെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. വേദികള്‍ തീരുമാനിച്ചെങ്കിലും ഫൈനലിന്‍റെ തീയതികള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് നാലിന് തുടങ്ങിയ ലോക ചാമ്പ്യന്‍ഷിപ്പ് സീസണ്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെയാണ് അവസാനിക്കുക.

ലണ്ടന്‍: അടുത്തവര്‍ഷം നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ട് വേദിയാവും. 2025ലെ ഫൈനലിന് ഇംഗ്ലണ്ടിലെ ലോര്‍ഡ്സ് ആണ് വേദിയാവുക. ഈ വര്‍ഷം ജൂലൈയില്‍ ബര്‍മിങ്ഹാമില്‍ നടന്ന ഐസസി ഭരണസമിതി യോഗമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിനെ തെരഞ്ഞെടുത്തത്. എന്നാല്‍ വേദികള്‍ തീരുമാനിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിലെ സതാംപ്ടണായിരുന്നു വേദിയായത്.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ന്യൂസിലന്‍ഡ് ആദ്യ കിരീടം നേടി. എന്നാല്‍ മത്സരം മഴമൂലം നിരവധി തവണ തടസപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിനെ വേദിയായി തെരഞ്ഞെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. വേദികള്‍ തീരുമാനിച്ചെങ്കിലും ഫൈനലിന്‍റെ തീയതികള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് നാലിന് തുടങ്ങിയ ലോക ചാമ്പ്യന്‍ഷിപ്പ് സീസണ്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെയാണ് അവസാനിക്കുക.

ഐസിസി ടി20 റാങ്കിംഗ്: രണ്ടാം സ്ഥാനത്തിന് പുതിയ അവകാശി, റിസ്‌വാന്‍ ഒന്നാമത്, ബാബറിന് തിരിച്ചടി

ഇന്ത്യ വീണ്ടും ഫൈനല്‍ കളിക്കുമോ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കും ഫൈനല്‍ സാധ്യതകള്‍ തുറന്നിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ജയിച്ച് നല്ല തുടക്കമിട്ട ദക്ഷിണാഫ്രിക്കക്ക് പക്ഷെ അടുത്ത രണ്ട് ടെസ്റ്റിലും അടിതെറ്റിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പര തോറ്റെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ദക്ഷിണാഫ്രിക്ക തന്നെയാണ് ഇപ്പോഴും രണ്ടാമത്. പത്ത് മത്സരങ്ങളില്‍ ആറ് ജയവും നാലു തോല്‍വിയുമുണ്ടെങ്കിലും 72 പോയന്‍റും 60 വിജയശതമാവുമായാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത് തുടരുന്നത്. 10 മത്സരങ്ങളില്‍ ആറ് ജയങ്ങളും ഒരു തോല്‍വിയും മൂന്ന് സമനിലയുമുള്ള ഓസ്ട്രേലിയ 84 പോയന്‍റും 70 വിജയശതമാനവുമായി ഒന്നാം സ്ഥാനത്തുണ്ട്.

'തോറ്റല്ലോ ഒരല്‍പ്പം ഉളുപ്പ് വേണം'; അര്‍ധസെഞ്ചുറി ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ച രാഹുലിനെ പൊരിച്ച് ആരാധകര്‍

നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കാന്‍ ഇപ്പോഴും സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. അടുത്ത ആറ് ടെസ്റ്റിലും ജയിച്ചാല്‍ ഇന്ത്യയുടെ വിജയശതമാനം 68.06 ആയി ഉയരും. ഇത് ഓസ്ട്രേലിയയെക്കാള്‍ കൂടുതലാണ്.രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടില്‍ രണ്ട് ടെസ്റ്റും ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയില്‍ മൂന്ന് ടെസ്റ്റുമാണ് കളിക്കാനുള്ളത്. അവസാനത്തെ അഞ്ചില്‍ നാലു ടെസ്റ്റ് ജയിച്ചാലും ദക്ഷിണാഫ്രിക്കയുടെ വിജയശതമാനം  66.67 ലെ എത്തുകയുള്ളു എന്നതും ഇന്ത്യക്ക് അനുകൂലഘടകമാണ്.

click me!