Asianet News MalayalamAsianet News Malayalam

'തോറ്റല്ലോ ഒരല്‍പ്പം ഉളുപ്പ് വേണം'; അര്‍ധസെഞ്ചുറി ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ച രാഹുലിനെ പൊരിച്ച് ആരാധകര്‍

 മത്സരം കഴിഞ്ഞ ഉടന്‍ രാഹുല്‍ തന്‍റെ ട്വിറ്ററില്‍ അര്‍ധസെഞ്ചുറി നേടിയശേഷം ബാറ്റുയര്‍ത്തി നില്‍ക്കുന്ന ചിത്രവും സൂര്യകുമാറുമായുള്ള കൂട്ടുകെട്ടിന്‍റെ ചിത്രവും ഇന്ത്യന്‍ ടീമിന്‍റെ വിക്കറ്റ് ആഘോഷത്തിന്‍റെ ചിത്രവും ട്വീറ്റ് ചെയ്തത് ആരാധകര്‍ അത്ര സന്തോഷത്തോടെയല്ല എടുത്തത്.

Fans roasts KL Rahul for posting Personal Milstone pictures after India's loss
Author
First Published Sep 21, 2022, 4:07 PM IST

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ കെ എല്‍ രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ആശ്വാസ വാര്‍ത്തയായിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും നിരാശപ്പെടുത്തിയപ്പോള്‍ 35 പന്തില്‍ 55 റണ്‍സെടുത്ത രാഹുലായിരുന്നു തുടക്കത്തില്‍ ഇന്ത്യന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.

പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയെന്ന് സൂചന നല്‍കി രാഹുല്‍ പറത്തിയ സിക്സറുകള്‍ ആരാധകരുടെ മനം കവരുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സിന്‍റെ വിജയലക്ഷ്യം ഓസ്ട്രേലി വിജയകരമായി പിന്തുടര്‍ന്ന് ജയിച്ചതോടെ രാഹുലിന്‍റെ ഇന്നിംഗ്സ് പാഴായി. മത്സരം കഴിഞ്ഞ ഉടന്‍ രാഹുല്‍ തന്‍റെ ട്വിറ്ററില്‍ അര്‍ധസെഞ്ചുറി നേടിയശേഷം ബാറ്റുയര്‍ത്തി നില്‍ക്കുന്ന ചിത്രവും സൂര്യകുമാറുമായുള്ള കൂട്ടുകെട്ടിന്‍റെ ചിത്രവും ഇന്ത്യന്‍ ടീമിന്‍റെ വിക്കറ്റ് ആഘോഷത്തിന്‍റെ ചിത്രവും ട്വീറ്റ് ചെയ്തത് ആരാധകര്‍ അത്ര സന്തോഷത്തോടെയല്ല എടുത്തത്.

വിമര്‍ശകര്‍ കടക്ക് പുറത്ത്; റിഷഭ് പന്തിന് പരസ്യ പിന്തുണയുമായി മാത്യൂ ഹെയ്‌‌ഡന്‍

രാഹുലിന്‍റെ ഇന്നിംഗ്സിനെ പ്രശംസിച്ചതിനൊപ്പം തന്നെ ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകരാണ് രാഹുലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇന്ത്യ തോറ്റതിന് പിന്നാലെ വ്യക്തിഗത നേട്ടം ഉയര്‍ത്തിക്കാട്ടി ട്വീറ്റിട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്. ടീം മത്സരം തോറ്റശേഷം വ്യക്തിഗത നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി കളിക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നത് മോശം കാര്യമാണെന്ന് പലരും ചൂണ്ടിക്കാട്ടി.

ഏഷ്യാ കപ്പില്‍ ഓപ്പണറായി ഇറങ്ങി മെല്ലെപ്പോക്കിന്‍റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ രാഹുല്‍ ഇന്നലെ നാല് ഫോറും മൂന്ന് സിക്സും പറത്തി 157.14 പ്രഹരശേഷിയിലാണ് 55 റണ്‍സെടുത്തത്. മൂന്നാം വിക്കറ്റില്‍ സൂര്യകുമാറിനൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്താനും രാഹലിനായി. എന്നാല്‍ ഫീല്‍ഡിംഗില്‍ സ്റ്റീവ് സ്മിത്ത് നല്‍കിയ ക്യാച്ച് രാഹുല്‍ നിലത്തിട്ടിരുന്നു.

ആരാധകരുടെ പ്രതികരണങ്ങളിലൂടെ

Follow Us:
Download App:
  • android
  • ios