Asianet News MalayalamAsianet News Malayalam

ഐസിസി ടി20 റാങ്കിംഗ്: രണ്ടാം സ്ഥാനത്തിന് പുതിയ അവകാശി, റിസ്‌വാന്‍ ഒന്നാമത്, ബാബറിന് തിരിച്ചടി

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 25 പന്തില്‍ 46 റണ്‍സടിച്ച് സൂര്യകുമാര്‍ തിളങ്ങിയിരുന്നു. ഒന്നാം സ്ഥാനത്തുള്ള റിസ്‌വാന് 825 റേറ്റിംഗ് പോയന്‍റും രണ്ടാം സ്ഥാനത്തുള്ള മാര്‍ക്രത്തിന് 792 റേറ്റിംഗ് പോയന്‍റും മൂന്നാം സ്ഥാനത്തുള്ള സൂര്യകുമാറിന് 780 റേറ്റിംഗ് പോയന്‍റുമാണുള്ളത്.

ICC T20 Rankings:Mohammad Rizwan keeps top spot,  Suryakumar Yadav back in 3rd place
Author
First Published Sep 21, 2022, 3:08 PM IST

ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. ഏഷ്യാ കപ്പിലെയും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെയും ബാറ്റിംഗ് പ്രകടനങ്ങളുടെ കരുത്തില്‍ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബാബര്‍ അസമിന് പകരം രണ്ടാം സ്ഥാനത്തേക്ക് പുതിയ അവകാശിയെത്തി. ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം ആണ് പുതിയ രണ്ടാ റാങ്കുകാരന്‍. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ പാക് നായകന്‍ ബാബര്‍ അസം നാലാം സ്ഥാനത്തേക്ക് വീണു. ഏഷ്യാ കപ്പിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും തിളങ്ങാനാകാത്തതാണ് ബാബറിന് തിരിച്ചടിയായത്.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 25 പന്തില്‍ 46 റണ്‍സടിച്ച് സൂര്യകുമാര്‍ തിളങ്ങിയിരുന്നു. ഒന്നാം സ്ഥാനത്തുള്ള റിസ്‌വാന് 825 റേറ്റിംഗ് പോയന്‍റും രണ്ടാം സ്ഥാനത്തുള്ള മാര്‍ക്രത്തിന് 792 റേറ്റിംഗ് പോയന്‍റും മൂന്നാം സ്ഥാനത്തുള്ള സൂര്യകുമാറിന് 780 റേറ്റിംഗ് പോയന്‍റുമാണുള്ളത്.

ഉമേഷിനെതിരെ ഗ്രീനിന്റെ തുടര്‍ച്ചയായ ബൗണ്ടറി; അന്തംവിട്ട് കോലി! മുഖഭാവം ഏറ്റെടുത്ത് ട്രോളര്‍മാര്‍

ബാറ്റര്‍മാരുടെ ആദ്യ പത്ത് റാങ്കില്‍ കാര്യമായ മാറ്റങ്ങളില്ല. സൂര്യകുമാര്‍ മാത്രമാണ് ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യം. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കയറി. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനാണ് ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാമത്.

ബാറ്റിംഗ് റാങ്കിംഗിലും ഹാര്‍ദ്ദിക്വന്‍ കുതിപ്പ് നടത്തി. 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഹാര്‍ദ്ദിക് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ 65-ാം സ്ഥാനത്തേക്ക് കയറി. ഓസ്ട്രേലിയക്കെതിരെ ബൗളിംഗില്‍ തിളങ്ങിയ അക്സര്‍ പട്ടേല്‍ 24 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 33-ാം സ്ഥാനത്തെത്തി. ഓസീസിന്‍റെ ജോഷ് ഹേസല്‍വുഡാണ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്.  ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ ബൗളര്‍മാരില്‍ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്തായി. ഭുവി മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ ബൗളര്‍.

Follow Us:
Download App:
  • android
  • ios