'സെന' രാജ്യങ്ങളിൽ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ; നാണക്കേടിന്‍റെ റെക്കോർഡിട്ട് യശസ്വി ജയ്‌സ്വാൾ

Published : Nov 28, 2026, 10:52 AM IST
Yashasvi Jaiswal

Synopsis

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ പൂജ്യത്തിന് പുറത്തായതോടെ യശസ്വി ജയ്‌സ്വാൾ പുതിയ റെക്കോർഡിട്ടു. എല്ലാ സെന രാജ്യങ്ങളിലും ടെസ്റ്റ് ഓപ്പണറായി ഡക്കായ ആദ്യ ഇന്ത്യൻ താരമെന്ന നാണക്കേടാണ് ജയ്സ്വാളിന്‍റെ പേരിലായത്.

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ പൂജ്യത്തിന് പുറത്തായതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ. ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിന്‍റെ രണ്ടാം ദിനം കെ.എൽ. രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ജയ്‌സ്വാൾ, അഞ്ച് പന്തുകൾ നേരിട്ട ശേഷം ആദ്യ ഓവറിലെ ആറാം പന്തിൽ കിവീസ് പേസർ മാറ്റ് ഹെൻട്രിക്ക് മുന്നിൽ ബൗള്‍ഡായി മടങ്ങി.

ന്യൂസിലൻഡിൽ ജയ്‌സ്വാളിന്‍റെ ആദ്യത്തേതും ടെസ്റ്റ് കരിയറില്‍ എട്ടാമത്തെയും ഡക്കാണിത്. ഇതോടെ. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നീ നാല് സെന രാജ്യങ്ങളിലും ടെസ്റ്റ് ഓപ്പണറായി പൂജ്യത്തിന് പുറത്തായ ആദ്യ ഇന്ത്യൻ താരമെന്ന നാണക്കേടും ജയ്സ്വാളിന്‍റെ പേരിലായി. ദക്ഷിണാഫ്രിക്കയിൽ കളിച്ച രണ്ട് ടെസ്റ്റുകളിലായി നാല് ഇന്നിംഗ്സുകളിൽ നിന്നാണ് ജയ്‌സ്വാൾ ഒരു തവണ പൂജ്യത്തിന് പുറത്തായത്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും അഞ്ച് മത്സരങ്ങളിൽ വീതം രണ്ട് ഡക്കുകൾ അദ്ദേഹം വഴങ്ങി. ന്യൂസിലൻഡിൽ രണ്ട് ഇന്നിംഗ്സുകളിൽ നിന്നാണ് ആദ്യ ഡക്ക് പിറന്നത്.

ന്യൂസിലൻഡിൽ ടെസ്റ്റ് ഡക്ക് നേരിട്ട മറ്റ് ഇന്ത്യൻ ഓപ്പണർമാർ ഡബ്ല്യു.വി. രാമൻ, നവ്ജ്യോത് സിംഗ് സിദ്ധു, പാർത്ഥിവ് പട്ടേൽ, ശിഖർ ധവാൻ എന്നിവരാണ്. ന്യൂസിലൻഡിൽ ഒന്നിൽ കൂടുതൽ തവണ ടെസ്റ്റ് ഡക്കായ ഏക ഇന്ത്യൻ ഓപ്പണർ രാമനാണ്. ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണറായി ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ റെക്കോർഡ് വീരേന്ദർ സെവാഗിന്‍റെ പേരിലാണ്. 98 മത്സരങ്ങളിലായി 168 തവണ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സെവാഗ് 15 തവണയാണ് പൂജ്യത്തിന് മടങ്ങിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പങ്കജ് റോയ് (14), സുനിൽ ഗവാസ്കർ (11), നവ്ജ്യോത് സിംഗ് സിദ്ധു (9) എന്നിവരാണ് ഈ പട്ടികയിൽ സെവാഗിന് പിന്നിലുള്ളത്. 33 ടെസ്റ്റുകളിലായി 59 ഇന്നിംഗ്സുകളിൽ ഓപ്പണറായി ഇറങ്ങിയ ജയ്‌സ്വാൾ എട്ട് ഡക്കുകളുമായി മുരളി വിജയിനൊപ്പമാണ്. 57 ടെസ്റ്റുകളിലെ 100 ഇന്നിംഗ്സുകളിൽ നിന്നാണ് വിജയ് എട്ട് ഡക്കുകൾ വഴങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ ലീഡ് നേടി കേരളം; മത്സരം സമനിലയില്‍
കൂച്ച് ബെഹാര്‍ ട്രോഫിയില്‍ പോണ്ടിച്ചേരി 332 റണ്‍സിന് പുറത്ത്; കേരളം ഒരു വിക്കറ്റിന് 62 റണ്‍സെന്ന നിലയില്‍