ശുഭ്മാന്‍ ഗില്‍ ഓപ്പണറാകില്ല, ടീം കോംബിനേഷനില്‍ നിര്‍ണായക സൂചനയുമായി രോഹിത് ശര്‍മ

Published : Jul 11, 2023, 09:48 PM ISTUpdated : Jul 11, 2023, 09:53 PM IST
ശുഭ്മാന്‍ ഗില്‍ ഓപ്പണറാകില്ല, ടീം കോംബിനേഷനില്‍ നിര്‍ണായക സൂചനയുമായി രോഹിത് ശര്‍മ

Synopsis

പ്ലേയിംഗ് ഇലവനില്‍ രണ്ട് സ്പിന്നര്‍മാരുണ്ടാകുമെന്നും രോഹിത് സൂചിപ്പിച്ചു. ഇതോട ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്ന് ഉറപ്പായി.

ഡൊമനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നാളെ ഡൊമനിക്കയിലെ വിന്‍സ്ഡര്‍ പാര്‍ക്കില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ യുവതാരം യശസ്വി ജയ്‌സ്വാള്‍ ഇന്ത്യക്കായി അരങ്ങേറുമെന്ന് രോഹിത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യശസ്വി ഓപ്പണറാകുമ്പോള്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുമെന്നും  രോഹിത് പറഞ്ഞു.

പ്ലേയിംഗ് ഇലവനില്‍ രണ്ട് സ്പിന്നര്‍മാരുണ്ടാകുമെന്നും രോഹിത് സൂചിപ്പിച്ചു. ഇതോടെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്ന് ഉറപ്പായി. എന്നാല്‍ വിക്കറ്റ് കീപ്പറായി ആരാകും കളിക്കുകയെന്നോ പേസര്‍മാരായി ആരൊക്കെ ടീമിലെത്തുമെന്നോ രോഹിത് വ്യക്തമാക്കിയില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം നമ്പറില്‍ വിരാട് കോലിയും അ‍ഞ്ചാം നമ്പറില്‍ അജിങ്ക്യാ രഹാനെയും എത്തുമെന്നുറപ്പാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷന് അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെറ്റ്സില്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇഷാന്‍ കിഷന് ഏറെ നേരം ബാറ്റിംഗ് പരിശീലനം നല്‍കിയിരുന്നു. ഓസ്ട്രേലിയക്കെതിരായ നാലു ടെസ്റ്റിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കളിച്ച കെ എസ് ഭരതിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല.

പണം കൊടുത്താലൊന്നും ലുക്ക് വരില്ല, ഇന്ത്യന്‍ ജേഴ്സിയിലെ ഡ്രീം ഇലവന്‍ പരസ്യം കണ്ട് വിമര്‍ശനവുമായി ആരാധകര്‍

രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി ടീമിലെത്തുമ്പോള്‍ പേസര്‍മാരായി മുഹമ്മദ് സിറാജ്, ശാര്‍ദ്ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്ഘട്ട് എന്നിവരായിരിക്കും കളിക്കുക എന്നാണ് റിപ്പോര്‍ട്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി,അജിങ്ക്യ രഹാനെ ഇഷാൻ കിഷൻ,രവീന്ദ്ര ജഡേജ,രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്.

PREV
click me!

Recommended Stories

ടിവി അമ്പയറുടെ ഭീമാബദ്ധം, നോ ബോളായിട്ടും കണ്ടില്ലെന്ന് നടിച്ചപ്പോൾ ബുമ്രക്ക് സ്വന്തമായത് ചരിത്രനേട്ടം
മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്