മകളുടെ സ്കൂൾ ഫീസ് പോലും അടച്ചിട്ടില്ല, എന്നിട്ടും ധോണിയുടെ കളി കാണാൻ ടിക്കറ്റിനായി ആരാധകൻ മുടക്കിയത് 64000 രൂപ

Published : Apr 12, 2024, 05:25 PM IST
മകളുടെ സ്കൂൾ ഫീസ് പോലും അടച്ചിട്ടില്ല, എന്നിട്ടും ധോണിയുടെ കളി കാണാൻ ടിക്കറ്റിനായി ആരാധകൻ മുടക്കിയത് 64000 രൂപ

Synopsis

ആരാധകന്‍റെ കഥ കേട്ട് ധോണി തന്നെ സഹായിക്കാനായി രംഗത്തുവരുമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് മകളുടെ സ്കൂള്‍ ഫീസ് പോലും അടക്കാതെ കളി കാണാന്‍ വന്നതിനെ ധോണി ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നാണ്.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ ചെന്നൈക്ക് ജയിക്കാന്‍ 19 പന്തില്‍ മൂന്ന് റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് മുന്‍ നായകന്‍ എം എസ് ധോണി ക്രിസീലെത്തിയത്. ആരാധകരുടെ കാതടപ്പിക്കുന്ന കരഘോഷത്തിലാണ് ധോണി ക്രിസീലെത്തിയത്. ജയമുറപ്പിച്ച മത്സരത്തില്‍ ധോണി എന്തിനാണ് ബാറ്റിംഗിന് ഇറങ്ങിയത് എന്ന് ചിലരെങ്കിലും കരുതിക്കാണും. എന്നാല്‍ അതിനുള്ള ഉത്തരമാണ് മകളുടെ സ്കൂള്‍ ഫീസ് പോലും അടക്കാതെ  കടംവാങ്ങിയ പൈസകൊണ്ട് ബ്ലാക്കില്‍ 64000 രൂപ കൊടുത്ത് ടിക്കറ്റെടുത്ത കളി കാണാനെത്തിയ ഒരു ആരാധകന്‍.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ധോണിയുടെ ബാറ്റിംഗ് നേരില്‍ കാണാനായാണ് ഈ ആരാധകന്‍ 64000 രൂപ മുടക്കി തനിക്കും മക്കള്‍ക്കും മത്സരം കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചത്. സ്പോര്‍ട്സ്‌വാക്ക് എന്ന പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ആരാധകന്‍ താന്‍ മകളുടെ സ്കൂള്‍ ഫീസ് പോലും അടച്ചിട്ടില്ലെന്നും കടം വാങ്ങിയ പൈസ കൊണ്ടാണ് ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് മത്സരം കാണാനെത്തിയതെന്നും തുറന്നു പറഞ്ഞത്. ധോണി ബാറ്റിംഗിനിറങ്ങിയപ്പോള്‍ താനും മൂന്ന് മക്കളും ആവേശം കൊണ്ട് തുള്ളിച്ചാടിയെന്നും ഇയാള്‍ പറഞ്ഞു.

ടി20 ലോകകപ്പ് നേടിയാലൊന്നും വിരമിക്കില്ല; എപ്പോള്‍ വിരമിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കി രോഹിത്

അതേസമയം, മകളുടെ സ്കൂള്‍ ഫീസ് പോലും അടക്കാതെ ഐപിഎല്‍ മത്സരം കാണാനെത്തിയ ഈ ആരാധകന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ തമ്മില്‍ ചൂടേറിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. ആരാധകന്‍റെ കഥ കേട്ട് ധോണി തന്നെ സഹായിക്കാനായി രംഗത്തുവരുമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് മകളുടെ സ്കൂള്‍ ഫീസ് പോലും അടക്കാതെ കളി കാണാന്‍ വന്നതിനെ ധോണി ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നാണ്. എന്നാല്‍ വീഡിയോയയില്‍ തനിക്ക് മകളുടെ സ്കൂള്‍ ഫീസ് അടക്കാന്‍ കഴിവില്ലെന്ന് അയാള്‍ പറയുന്നില്ലെന്നും 64000 രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങാന്‍ കഴിവുള്ളയാള്‍ക്ക് ഫീസ് അടക്കാനും കഴിവുണ്ടാകുമെന്നും ഇയാളെക്കുറിച്ച് ചര്‍ച്ച ചെയ്ത് സമയം കളയരുതെന്നും മറ്റ് ചിലരും അഭിപ്രായപ്പെടുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍
ഐപിഎല്‍ മിനിലേലം: ധോണിയില്‍ തുടങ്ങുന്ന പട്ടിക, ചരിത്രത്തിലെ മൂല്യമേറിയ താരങ്ങള്‍