2027ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും രോഹിത് കളിക്കുമന്നതിന്‍റെ വ്യക്തമായ സൂചനയായി ആരാധര്‍ ഇതിനെ കാണുന്നു.

മുംബൈ: ഐപിഎല്ലിന് പിന്നാലെ ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നേടിയാല്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ ബൗണ്ടറി കടത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇപ്പോഴും മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്നുണ്ടെന്നും ഏതാനും വര്‍ഷം കൂടി ഇതുപോലെ കളിക്കുമെന്നും രോഹിത് പറഞ്ഞു.

ഇന്ത്യ ലോകകപ്പ് നേടുന്നതുവരെയോ എന്ന ചോദ്യത്തിന് അതെ ലോകകപ്പ് ജയിക്കുക എന്‍റെ വലിയ ആഗ്രഹങ്ങളിലൊന്നാണെന്നും രോഹിത് ഗൗരവ് കപൂറിന്‍റെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന ടോക് ഷോയില്‍ ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരനൊപ്പം പങ്കെടുത്ത് രോഹിത് പറഞ്ഞു. 2025ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുണ്ടെന്നും നമുക്ക് ഫൈനലില്‍ എത്താനാവുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കിയ രോഹിത് ലോകകപ്പ് എന്നാല്‍ തന്‍റെ തലമുറക്ക് അത് ഏകദിന ലോകകപ്പാണെന്നും അത് കണ്ടാണ് വളര്‍ന്നതെന്നും വ്യക്തമാക്കി. 2027ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും രോഹിത് കളിക്കുമന്നതിന്‍റെ വ്യക്തമായ സൂചനയായി ആരാധര്‍ ഇതിനെ കാണുന്നു.

ഹാര്‍ദ്ദിക്കിനെ കൂവരുതെന്ന് കാണികളോട് ആവശ്യപ്പെട്ട് കോലി; രോഹിത് ഇതുവരെ അത് ചെയ്യാത്തതില്‍ വിമര്‍ശനം

Scroll to load tweet…

ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവും അധികം ബുദ്ധിമുട്ടുള്ള സ്റ്റേഡിയ ഓസ്ട്രേലിയയിലെ എംസിജി ആണെന്നും ഏറ്റവും ഭയപ്പെടുത്തുന്ന സ്റ്റേഡിയവും അത് തന്നെയാണെന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് സെമിയില്‍ ജയിച്ചപ്പോള്‍ ഫൈനലില്‍ തോല്‍ക്കാന്‍ ഒരു കാരണവും തനിക്ക് കണ്ടെത്താനായിരുന്നില്ലെന്നും കാരണം, ബാക്കിയെല്ലാം പെര്‍ഫെക്ടാണെന്നായിരുന്നു താന്‍ കരുതിയതെന്നും രോഹിത് പറഞ്ഞു. ഫൈനലിനിറങ്ങുമ്പോള്‍ അത്രയേറെ ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷെ ഒരു മോശം ദിവസം എല്ലാം തകിടം മറിച്ചുവെന്നും രോഹിത് പറഞ്ഞു.

Scroll to load tweet…

ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഏകദിനത്തിലും ടെസ്റ്റ് മത്സരങ്ങളിലും മാത്രം ഇന്ത്യക്കായി കളിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. 2025ലെ ചാമ്പ്യന്‍സ് ട്രോഫി, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, 2027ലെ ഏകദിന ലോകകപ്പും ഇരുവരുടെയും ലക്ഷ്യങ്ങളാണെന്ന് കരുതുന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക