
കറാച്ചി:ഇന്ത്യൻ പ്രീമിയർ ലീഗാണോ പാക്കിസ്ഥാനിലെ ടി20 ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗാണോ(പിഎസ്എൽ) കേമമെന്ന കാര്യത്തിൽ ഇന്ത്യ-പാക് ആരാധകർ എല്ലായ്പ്പോഴും തർക്കിക്കാറുണ്ട്. വിദേശ സൂപ്പർ താരങ്ങളുടെ സാന്നിധ്യം കണക്കിലെടുത്താൽ പിഎഎസ്എല്ലിനെ ഐപിഎല്ലുമായി താരതമ്യം പോലും ചെയ്യാനാവില്ലെങ്കിലും പാക് ലീഗ് ഐപിഎല്ലിനെക്കാൾ മികച്ചതാണെന്ന് പാക് ആരാധകർ എക്കാലത്തും സമർത്ഥിക്കാറുമുണ്ട്.
എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗ് ഐപിഎൽ തന്നെയാണെന്ന് തുറന്നു പറയുകയാണ് മുൻ പാക് പേസറായ വഹാബ് റിയാസ്. പിഎസ്എല്ലിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഐപിഎൽ വേറെ ലെലവാണെന്നും വഹാബ് റിയാസ് പറയുന്നു.
എന്നാൽ ലോകത്തിലെ ഏതെങ്കിലും ലീഗ് ഐപിഎല്ലിന്റെ പിന്നിൽ രണ്ടാം സ്ഥാനത്തുണ്ടെങ്കിൽ അത് പാക്കിസ്ഥാൻ സൂപ്പർ ലീഗാണ്. അത് പിഎസ്എൽ തെളിയിച്ചിട്ടുണ്ടെന്നും വബാഹ് റിയാസ് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
അതേസമയം, ബൗളർമാരുടെ നിലവാരം നോക്കിയാൽ ഐപിഎല്ലിനെക്കാൾ മികച്ചത് പിഎസ്എൽ ആണെന്നും പിഎസ്എല്ലിലെ ബൗളിംഗ് നിലവാരം മറ്റ് ലീഗുകളിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. നിലവാരമുള്ള ബൗളർമാരുടെ സാന്നിധ്യമാണ് പിഎസ്എല്ലിൽ വമ്പൻ സ്കോറുകൾ പിറക്കുന്ന മത്സരങ്ങൾ ഉണ്ടാവാത്തതിന് കാരണമെന്നും റിയാസ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!