
മുംബൈ: ടെസ്റ്റ് ചരിത്രത്തില്‍ 600 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളറായി ചരിത്രമെഴുതിയ ജെയിംസ് ആന്‍ഡേഴ്സണെ അഭിനന്ദിച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. അഭിനന്ദനങ്ങള്‍, മഹത്തായ നേട്ടത്തിന്, കളിയോടുള്ള നിങ്ങളുടെ അഭിനിവേശവും മന:ക്കരുത്തും അസാമാന്യമായിരുന്നു. ഭാവിയിലേക്ക് എല്ലാവിധ ആശംസകളും എന്നായിരുന്ന ആന്‍ഡേഴ്സണെ അഭിനന്ദിച്ചുകൊണ്ടുള്ള ബുമ്രയുടെ അഭിനന്ദന ട്വീറ്റ്. ഇതിനുതാഴെയാണ് യുവിയുടെ കമന്റ് എത്തിയത്. നിന്റെ ലക്ഷ്യം ഏറ്റവും കുറഞ്ഞത് 400 വിക്കറ്റാണെന്നായിരുന്നു യുവിയുടെ കമന്റ്.
ഇന്ത്യക്കായി ഇതുവരെ 14 ടെസ്റ്റുകളില്‍ കളിച്ച ബുമ്ര 20.3 ശരാശരിയില്‍ 68 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 64 ഏകദിനങ്ങളില്‍ 24.4 ശരാശരിയില്‍ 104 വിക്കറ്റും നേടി. 50 ടി20 മത്സരങ്ങളില്‍ 59 വിക്കറ്റും ബുമ്ര സ്വന്തമാക്കി.
നേരത്തെ 600 വിക്കറ്റ് നേടിയ ആന്‍ഡേഴ്സണെയും യുവി അഭിനന്ദിച്ചിരുന്നു. ജീവിതത്തില്‍ 600 വിക്കറ്റ് നേടുന്ന ഒരു പേസ് ബൗളറെ കാണാനാകുമെന്ന് കരുതിയില്ലെന്ന് അഭിനന്ദന സന്ദേശത്തില്‍ യുവി പറഞ്ഞു. വിക്കറ്റുകളുടെ എണ്ണമല്ല, അത് നേടിയ രീതിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സ്ലോ പിച്ചോ പേസ് പിച്ചോ ആകട്ടെ, ബൗണ്‍സുള്ളതോ ഇല്ലാത്തതോ ുള്ള പിച്ചാകട്ടെ, സീമുള്ളതോ ഇല്ലാത്തതോ ആകട്ടെ, സാഹചര്യങ്ങള്‍ ഏത് തന്നെയായാലും ജിമ്മി താങ്കളാണ് എക്കാലത്തെയും മഹത്തായ താരമെന്ന് യുവി ട്വിറ്ററില്‍ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!