കാഴ്ച പരിമിതിയുള്ളവരുടെ ലോകകപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി  ഇതിഹാസ താരം യുവരാജ് സിംഗ്

Published : Oct 27, 2022, 10:27 PM ISTUpdated : Oct 27, 2022, 10:35 PM IST
കാഴ്ച പരിമിതിയുള്ളവരുടെ ലോകകപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി  ഇതിഹാസ താരം യുവരാജ് സിംഗ്

Synopsis

ഡിസംബർ ആറ് മുതൽ ഡിസംബർ 17 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളാണ് കാഴ്ച പരിമിതിയുള്ളവരുടെ ലോകകപ്പില്‍ പങ്കെടുക്കുന്നത്

മുംബൈ: ഇന്ത്യയിൽ  വച്ച് നടക്കുന്ന കാഴ്ച പരിമിതിയുള്ളവരുടെ മൂന്നാം ടി20 ലോകകപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി  ഇതിഹാസ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ (സിഎബിഐ)പ്രഖ്യാപിച്ചു. ഐ അജയ് കുമാർ റെഡ്ഡി B2 (ആന്ധ്ര പ്രദേശ്) ക്യാപ്റ്റനായും വെങ്കിടേശ്വര റാവു ദുന്ന - B2 (ആന്ധ്ര പ്രദേശ്) വൈസ് ക്യാപ്റ്റനായും ഉള്ള 17 അംഗ  ഇന്ത്യൻ  ടീമിനെയും അസോസിയേഷൻ  പ്രഖ്യാപിച്ചു.

ഡിസംബർ ആറ് മുതൽ ഡിസംബർ 17 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളാണ് കാഴ്ച പരിമിതിയുള്ളവരുടെ ലോകകപ്പില്‍ പങ്കെടുക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ  നേപ്പാളുമായി ഡിസംബർ ആറിന് ഫരീദാബാദിൽ  ഏറ്റുമുട്ടുന്നതോടെ ടൂർണമെന്‍റിന് തുടക്കമാകും. കാഴ്ച പരിമിതിയുള്ളവര്‍ക്കായുള്ള മൂന്നാം ടി20 ലോകകപ്പ് ക്രിക്കറ്റിന്‍റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് യുവരാജ് പറഞ്ഞു.

കാഴ്ച പരിമിതിയുള്ള താരങ്ങളുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തിനും ദൈനംദിന വെല്ലുവിളികളെ ചെറുക്കാനുള്ള നിശ്ചയദാർഢ്യത്തിനും അവരെ അഭിനന്ദിക്കുന്നു. ക്രിക്കറ്റിന് അതിരുകളില്ല. പിന്നെ എങ്ങനെ പോരാടണം, എങ്ങനെ വീഴണം, എങ്ങനെ പൊടിതട്ടിയെടുക്കാം, വീണ്ടും എങ്ങനെ എഴുന്നേൽക്കുകയും  മുന്നോട്ട് പോകുകയും ചെയ്യാം എന്നതെല്ലാം  ഈ ഗെയിം തന്നെ പഠിപ്പിച്ചു എന്ന് വിശ്വസിക്കുന്നു.

അതിനാൽ എല്ലാവരേയും പിന്തുണയ്ക്കാൻ ഞാൻ അഭ്യർത്ഥിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നുവെന്നും യുവരാജ് സിംഗ് പറഞ്ഞു. 2012 മുതൽ ഈ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്ന സമർഥനം ട്രസ്റ്റിന്റെ  ഒരു സംരംഭമാണ് ലോകകപ്പ്. ഭിന്നശേഷിയുള്ളവരെ ഉൾപ്പെടുത്തുന്നത് മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മാധ്യമമായാണ് സമർത്ഥനം സ്പോർട്സിനെ കാണുന്നത്. 

ഇന്ത്യന്‍ ടീം 

1. Lalit Meena – B1(Rajasthan), 
2.Praveen Kumar Sharma-B1 (Haryana)
3.Sujeet Munda - B1 (Jharkhand) 
4.Nilesh Yadav – B1(Delhi) 
5. Sonu Golkar - B1 (Madhya Pradesh)
6.Sovendu Mahata - B1 (West Bengal)
7. I Ajay Kumar Reddy - B2(Andhra Pradesh) CAPTAIN 
8. Venkateswara Rao Dunna - B2 (Andhra Pradesh) - Vice Captain
9. Nakula Badanayak - B2 (Odisha)
10. Irfan Diwan - B2 (Delhi)
11. Lokesha - B2 (Karnataka)
12. Tompaki Durga Rao – B3 (Andhra Pradesh)
13. Sunil Ramesh – B3 (Karnataka) 
14. A. Ravi – B3 (Andhra Pradesh)
15. Prakash Jayaramaiah – B3 (Karnataka)
16. Deepak Malik – B3 (Haryana)
17. Dhinagar.G - B3 (Pondicherry)

PREV
Read more Articles on
click me!

Recommended Stories

കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്
എന്തുകൊണ്ട് റിങ്കു സിംഗിനെ ടീമില്‍ നിന്നൊഴിവാക്കി? കൂടുതലൊന്നും പ്രതികരിക്കാതെ സൂര്യകുമാര്‍ യാദവ്