ബൗളര്‍മാരെ മാറ്റാമെങ്കില്‍ ബാറ്റ്സ്മാന്‍മാരെ എന്തുകൊണ്ട് മാറ്റുന്നില്ലെന്ന് സഹീര്‍ ഖാന്‍

By Web TeamFirst Published Sep 8, 2021, 6:35 PM IST
Highlights

കഴിഞ്ഞ നാലു ടെസ്റ്റുകളില്‍ ബാറ്റിംഗില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഉണ്ടായത്. എന്നാല്‍ ബൗളിംഗില്‍ ജോലിഭാരം കണിക്കിലെടുത്ത് ഇടക്കിടെ മാറ്റം വരുത്തി. ചിലര്‍ക്ക് വിശ്രമം അനുവദിച്ചു. സാഹചര്യങ്ങള്‍ക്കും ഫോമിനും അനുസരിച്ച് ബാറ്റിംഗിലും സമാനമായ മാറ്റങ്ങള്‍ വരുത്തണം.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിച്ച് മാറ്റി നിര്‍ത്താമെങ്കില്‍ എന്തുകൊണ്ട് ബാറ്റ്സ്മാന്‍മാരെ അതേ രീതിയില്‍ മാറ്റി നിര്‍ത്തുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ നാലു ടെസ്റ്റിലും ഒരേ ബാറ്റിംഗ് ലൈനപ്പുമായാണ് ഇന്ത്യ ഇറങ്ങിയത്. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും അവസരം നല്‍കിയ പശ്ചാത്തലത്തിലാണ് സഹീറിന്‍റെ ചോദ്യം.

കഴിഞ്ഞ നാലു ടെസ്റ്റുകളില്‍ ബാറ്റിംഗില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഉണ്ടായത്. എന്നാല്‍ ബൗളിംഗില്‍ ജോലിഭാരം കണിക്കിലെടുത്ത് ഇടക്കിടെ മാറ്റം വരുത്തി. ചിലര്‍ക്ക് വിശ്രമം അനുവദിച്ചു. സാഹചര്യങ്ങള്‍ക്കും ഫോമിനും അനുസരിച്ച് ബാറ്റിംഗിലും സമാനമായ മാറ്റങ്ങള്‍ വരുത്തണം.

ഓവല്‍ ടെസ്റ്റ് ജയിച്ചതോടെ ഇന്ത്യ ഇനി പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. അപ്പോള്‍ പരമ്പര ജയിക്കാന്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്നാണ് നോക്കേണ്ടത്. അതിനായുള്ള മാറ്റങ്ങളാണ് ടീമില്‍ വരുത്തേണ്ടത്. ബൗളര്‍മാരെ മാറ്റാമെങ്കില്‍ എന്തുകൊണ്ട് ബാറ്റ്സ്മാന്‍മാരെ മാറ്റി കൂടാ-സഹീര്‍ ചോദിച്ചു.

ഇന്ത്യയുടെ പകരക്കാരുടെ നിര അത്രമാത്രം ശക്തമാണ്. ടീമിലെ പ്രധാന ബൗളര്‍മാരായ മുഹമ്മദ് ഷമിയും ആര്‍ അശ്വിനും ഇല്ലാതിരുന്നിട്ടും ഓവലില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ എറിഞ്ഞിട്ടത് തന്നെ ഇതിന് തെളിവാണ്. പ്രധാന താരങ്ങള്‍ ഇല്ലെങ്കിലും അതിനൊത്ത പകരക്കാര്‍ ഇന്ത്യക്കുണ്ടെന്നും സഹീര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!