ഇങ്ങനെയും പുറത്താകുമോ, ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി ബ്രണ്ടന്‍ ടെയ്‌ലറുടെ ഹിറ്റ് വിക്കറ്റ് പുറത്താകല്‍

By Web TeamFirst Published Jul 19, 2021, 12:07 PM IST
Highlights

2019ലെ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശ്-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനിടെ വിന്‍ഡീസിന്‍റെ ഓഷാനെ തോമസും സമാനമായ രീതിയില്‍ പുറത്തായിട്ടുണ്ട്.

ഹരാരെ: ക്രിക്കറ്റില്‍ ഹിറ്റ് വിക്കറ്റിലൂടെ ബാറ്റ്സ്മാന്‍ പുറത്താവുക എന്നതു തന്നെ അപൂര്‍വമായി സംഭവിക്കുന്നതാണ്. എന്നാല്‍ ബംഗ്ലാദേശ്-സിംബാബ്‌വെ ഏകദിന മത്സരത്തില്‍ സിംബാബ്‌വെ ക്യാപ്റ്റന്‍ കൂടിയയാ ബ്രെണ്ടന്‍ ടെയ്‌ലറുടെ ഹിറ്റ് വിക്കറ്റ് പുറത്താകല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത് അതിന്‍റെ മറ്റൊരു അപൂര്‍വതകൊണ്ടാണ്.

സാധാരണയായി ബാറ്റ്സ്മാന്‍ ബാക്ക് ഫൂട്ടില്‍ ഇറങ്ങി കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് ശരീര ഭാഗങ്ങളോ ബാറ്റോ സ്റ്റംപില്‍ കൊണ്ട് ഹിറ്റ് വിക്കറ്റ് ആയി പുറത്താവാറുള്ളത്. എന്നാല്‍ ടെയ്‌ലര്‍ക്ക് സംഭവിച്ചത് ഇതൊന്നുമല്ല. സിംബാബ്‌വെ ഇന്നിംഗ്സിലെ 25-ാം ഓവറില്‍ ബംഗ്ലാദേശിന്‍റെ ഷൊറിഫുള്‍ ഇസ്ലാം എറിഞ്ഞ പന്ത് തേര്‍ഡ് മാനിന് മുകളിലൂടെ സ്കൂപ്പ് ചെയ്യാനാണ് ടെയ്‌ലര്‍ ശ്രമിച്ചത്. പക്ഷെ പന്ത് ബാറ്റില്‍ കൊണ്ടില്ല.

പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയതിന് പിന്നാലെ ക്രീസില്‍ നിന്ന ടെയ്ലര്‍ അടുത്ത പന്ത് നേരിടുന്നതിന് മുന്നോടിയായി പിച്ചിന്‍റെ വശത്തേക്ക് നടക്കുന്നതിനിടെ ഒരു കൈയില്‍ തൂക്കി പിടിച്ച ബാറ്റിന്‍റെ അഗ്രം സ്റ്റംപില്‍ കൊണ്ട് ബെയില്‍സ് ഇളകി. അമ്പയര്‍ ഹിറ്റ് വിക്കറ്റ് ഔട്ട് വിളിക്കുകയും ചെയ്തു. 46 റണ്‍സെടുത്താണ് ടെയ്‌ലര്‍ പുറത്തായത്.

Brendan Taylor 😂😂😂😂 pic.twitter.com/jmOL5YsdsE

— Mark McBurney (@markmcburney)

എന്നാല്‍ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയശേഷം നടന്ന സംഭവത്തില്‍ ഔട്ട് വിളിച്ചത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. 2019ലെ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശ്-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനിടെ വിന്‍ഡീസിന്‍റെ ഓഷാനെ തോമസും സമാനമായ രീതിയില്‍ പുറത്തായിട്ടുണ്ട്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 49.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

 Also Read: ഒളിംപിക്‌സ് മെഗാ ക്വിസ്: അഞ്ചാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

 ടോക്യോയില്‍ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും: അഭിനവ് ബിന്ദ്ര

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!