റിസ്‌വാന്‍ ഒറ്റയ്ക്ക് പൊരുതി; സിംബാബ്‌വെയ്‌ക്കെതിരെ പാകിസ്ഥാന്‍ ഭേദപ്പെട്ട സ്‌കോര്‍

By Web TeamFirst Published Apr 21, 2021, 4:31 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ പുറത്താവാതെ നേടിയ 82 റണ്‍സാണ് തുണയായത്.
 

ഹരാരെ: പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ സിംബാബ്‌വെയ്ക്ക് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ പുറത്താവാതെ നേടിയ 82 റണ്‍സാണ് തുണയായത്. ലൂക് ജോംഗ്‌വെ, വെസ്‌ലി മധേവേരെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20യാണ് ഇന്ന് നടക്കുന്നത്. 

ഏഴ് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ഡാനിഷ് അസീസ് (15), ഫഖര്‍ സമാന്‍ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്മാര്‍. ബാബര്‍ അസം (2), മുഹമ്മദ് ഹഫീസ് (5), ഹൈദര്‍ അലി (5), ഫഹീം അഷ്‌റഫ് (1), മുഹമ്മദ് നവാസ് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഉസ്മാന്‍ ഖാദിര്‍ (2) പുറത്താവാതെ നിന്നു.

ഒരു ഘട്ടത്തില്‍ 15.3 ഓവറില്‍ അഞ്ചിന് 95 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ റിസ്‌വാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം സന്ദര്‍ശകരെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു.

click me!