പാകിസ്ഥാനെ വീഴ്ത്തി വീണ്ടും സിംബാബ്‌വെ; മൂന്നാം ടി20യില്‍ 2 വിക്കറ്റിന്‍റെ ആവേശജയം; പരമ്പര പാകിസ്ഥാന്

Published : Dec 05, 2024, 08:32 PM IST
പാകിസ്ഥാനെ വീഴ്ത്തി വീണ്ടും സിംബാബ്‌വെ; മൂന്നാം ടി20യില്‍ 2 വിക്കറ്റിന്‍റെ ആവേശജയം; പരമ്പര പാകിസ്ഥാന്

Synopsis

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തപ്പോള്‍ സിംബാബ്‌വെ ഒരു പന്ത് ബാക്കി നിര്‍ത്തി എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ബുലവായോ: ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ പാകിസ്ഥാനെതിരെ സിംബാബ്‌വെക്ക് രണ്ട് വിക്കറ്റിന്‍റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തപ്പോള്‍ സിംബാബ്‌വെ ഒരു പന്ത് ബാക്കി നിര്‍ത്തി എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് പാകിസ്ഥാന്‍ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. സ്കോർ പാകിസ്ഥാന്‍ 20 ഓവറില്‍ 132-7, സിംബാബ്‌വെ 19.5 ഓവറില്‍ 133-8.

പാകിസ്ഥാനെതിരെ ജന്‍ദാദ് ഖാനെറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു സിംബാബ്‌വെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.ആദ്യ പന്ത് ബൗണ്ടറി കടത്തിയ സിംബാബ്‌വെയുടെ ടിനോടെന്‍ഡ മപോസ രണ്ടാം പന്ത് സിക്സിന് പറത്തി സിംബാബ്‌വെയെ ലക്ഷ്യത്തോട് അടുപ്പിച്ചു. മൂന്നാം പന്തില്‍ മപോസ സിംഗിളെടുത്തതോടെ സിംബാബ്‌വെ പാക് സ്കോറിനൊപ്പമെത്തി. എന്നാല്‍ നാലാം പന്തില്‍ താഷിങ്ക മുസേകിവ പുറത്തായതോടെ വീണ്ടും ട്വിസ്റ്റായി. അഞ്ചാം പന്തില്‍ നഗവാര സിംഗിളെടുത്ത് സിംബാ‌ബ്‌വെക്ക് ആശ്വാസജയം സമ്മാനിച്ചു.  43 റണ്‍സെടുത്ത ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 19 റണ്‍സെടുത്തപ്പോള്‍ മറുമാനി 15 റണ്‍സടിച്ചു.

മുഷ്താഖ് അലി ട്രോഫി: രഹാനെ വെടിക്കെട്ടില്‍ ആന്ധ്രയെ വീഴ്ത്തി മുംബൈ ക്വാര്‍ട്ടറില്‍, കേരളം പുറത്ത്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ തുടക്കത്തിലെ തകര്‍ന്നെങ്കിലും ക്യാപ്റ്റൻ ആഗ സല്‍മാന്‍(32), തയ്യബ് താഹിര്‍(21), ഖാസിം അക്രം(20), അഫ്താഫ് മിന്‍ഹാസ്(22), അബ്ബാസ് അഫ്രീദി(15) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറുയര്‍ത്തിയത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും സിംബാബ്‌വെ പാകിസ്ഥാനെ വീഴ്ത്തിയിരുന്നു. രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ച് ഏകദിന പരമ്പരയും പാകിസ്ഥാന്‍(2-1) സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്