സച്ചിനില്‍ നിന്ന് കോലിയെ വ്യത്യസ്‌തനാക്കുന്നത് ഒരു ഘടകം, കടപ്പാട് ധോണിക്ക്!

By Web TeamFirst Published May 20, 2019, 10:42 PM IST
Highlights

എം എസ് ധോണിയാണ് കോലിയുടെ ഫിനിഷിംഗ് കഴിവ് മിനുക്കിയെടുത്തതെന്ന് ആന്‍ഡി ബിച്ചല്‍

സിഡ്‌നി: മത്സരം ഫിനിഷ് ചെയ്യാനുള്ള കഴിവാണ് സച്ചിനില്‍ നിന്ന് കോലിയെ വ്യത്യസ്‌തനാക്കുന്നതെന്ന് മുന്‍ ഓസീസ് താരം ആന്‍ഡി ബിച്ചല്‍. എം എസ് ധോണിയാണ് കോലിയുടെ ഫിനിഷിംഗ് കഴിവ് മിനുക്കിയെടുത്തതെന്നും ബിച്ചല്‍ പറഞ്ഞു.

എം എസ് ധോണിയ‍ുടെ പിന്തുണ കോലിയെ ഏറെ സഹായിച്ചിട്ടുണ്ട്. അത് നടപ്പാക്കാനും വമ്പന്‍ മത്സരങ്ങളില്‍ നന്നായി ഫിനിഷ് ചെയ്യാനും കോലിക്കാകുന്നു. ബൗളിംഗില്‍ മധ്യ ഓവറുകളില്‍ ധോണിയുടെ ഉപദേശങ്ങള്‍ കോലിക്കാവശ്യമാണെന്നും ബിച്ചല്‍ പറഞ്ഞു. ധോണിയെ അടുത്തറിയുന്ന താരമാണ് ബിച്ചല്‍. ഐപിഎല്ലില്‍ ചെന്നൈ അഞ്ച് സീസണുകളില്‍ സൂപ്പര്‍ കിംഗ്‌സിന്‍റെ ബൗളിംഗ് പരിശീലകനായിരുന്നു ബിച്ചല്‍.

ചേസിംഗില്‍ കോലിക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. മത്സരം ഫിനിഷ് ചെയ്യുന്നതിലും കോലി മികച്ചുനില്‍ക്കുന്നു. ഏകദിന കരിയറില്‍ 227 മത്സരങ്ങളില്‍ 37 തവണ പുറത്താകാതെ നിന്നിട്ടുണ്ട് വിരാട്. എന്നാല്‍ 463 ഏകദിനങ്ങളുടെ കരിയറില്‍ 41 തവണ മാത്രമാണ് സച്ചിന്‍ നോട്ട്ഔട്ടായത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!