
ലണ്ടന്‍: ലോകകപ്പില്‍ പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിന് നേട്ടം. ഒരു ലോകകപ്പില്‍ പാക്കിസ്ഥാനായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡിലെത്തി ബാബര്‍. പാക്കിസ്ഥാന്‍ കപ്പുയര്‍ത്തിയ 1992 ലോകകപ്പില്‍ 437 റണ്‍സ് നേടിയ ജാവേദ് മിയാന്‍ദാദിന്‍റെ നേട്ടമാണ് ബാബര്‍ പിന്നിലാക്കിയത്.
ബംഗ്ലാദേശിനെതിരെ 98 പന്തില്‍ 96 റണ്‍സ് ബാബര്‍ നേടി. സൈഫുദീനാണ് വിക്കറ്റ്. ഈ ലോകകപ്പില്‍ നാലാം തവണയാണ് താരം അമ്പതിലധികം സ്‌കോര്‍ ചെയ്യുന്നത്. ഇതോടെ ഈ ലോകകപ്പില്‍ ബാബറിന്‍റെ ആകെ റണ്‍ സമ്പാദ്യം 474 ആയി. റണ്‍വേട്ടയില്‍ ആദ്യ പത്തിലുള്ള ഏക പാക് താരം ബാബറാണ്. ഏഴാം സ്ഥാനത്താണ് ബാബര്‍ അസം.