ഇന്ത്യന്‍ ടീമില്‍ വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ; ഇനിയും കോച്ചാവണമെങ്കില്‍ ശാസ്ത്രി അപേക്ഷ നല്‍കണം

By Web TeamFirst Published Jul 16, 2019, 9:43 AM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ അടക്കമുള്ള കോച്ചിംഗ് സ്റ്റാഫിലേക്ക് ബിസിസിഐ ഉടന്‍ പുതിയ അപേക്ഷ ക്ഷണിക്കും. നിലവിലെ പരിശീലക സംഘമായ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കാലാവധി ലോകകപ്പിനിടെ 45 ദിവസത്തേക്ക് നീട്ടിയിരുന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ അടക്കമുള്ള കോച്ചിംഗ് സ്റ്റാഫിലേക്ക് ബിസിസിഐ ഉടന്‍ പുതിയ അപേക്ഷ ക്ഷണിക്കും. നിലവിലെ പരിശീലക സംഘമായ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കാലാവധി ലോകകപ്പിനിടെ 45 ദിവസത്തേക്ക് നീട്ടിയിരുന്നു. എന്നാല്‍ വീണ്ടും പരിശീലകനാവണമെങ്കില്‍ ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും അപേക്ഷ നല്‍കണം.  

വിന്‍ഡീസ് പര്യടനം കൂടി ഉള്‍പ്പെടുത്തിയാണ് ശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി നീട്ടി നല്‍കിയത്. ആഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. 15ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പുതിയതായി നിയമിക്കപ്പെടുന്ന പരിശീലക സംഘത്തിന് കീഴിലാവും ഇന്ത്യ കളിക്കുക. 

അതേസമയം, ശങ്കര്‍ ബസുവും പാട്രിക് ഫാര്‍ഹാര്‍ട്ടും ടീമിനോട് വിട പറഞ്ഞതോടെ പുതിയ ട്രയ്‌നറേയും ഫിസിയോയേയും നിയമിക്കും. 2017ല്‍ അനില്‍ കുംബ്ലെയ്ക്ക് പകരമാണ് ശാസ്ത്രി ഇന്ത്യന്‍ കോച്ചായത്.

click me!