വിരമിക്കല്‍ വാര്‍ത്തകള്‍ അവിടെ നില്‍ക്കട്ടെ; ധോണിയുടെ ഐപിഎല്‍ ഭാവിയെ കുറിച്ച് സൂചന നല്‍കി സിഎസ്‌കെ വക്താവ്

Published : Jul 13, 2019, 04:07 PM ISTUpdated : Jul 13, 2019, 04:11 PM IST
വിരമിക്കല്‍ വാര്‍ത്തകള്‍ അവിടെ നില്‍ക്കട്ടെ; ധോണിയുടെ ഐപിഎല്‍ ഭാവിയെ കുറിച്ച് സൂചന നല്‍കി സിഎസ്‌കെ വക്താവ്

Synopsis

എം.എസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്ന സമയമാണ്. അദ്ദേഹം ഉടന്‍ വിരമിക്കുമെന്നും ഇല്ലെന്ന് പറയുന്നവരുമുണ്ട്. ദേശീയ ടീമില്‍ നിന്ന് വിരമിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പായിട്ടുണ്ട്.

ചെന്നൈ: എം.എസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്ന സമയമാണ്. അദ്ദേഹം ഉടന്‍ വിരമിക്കുമെന്നും ഇല്ലെന്ന് പറയുന്നവരുമുണ്ട്. ദേശീയ ടീമില്‍ നിന്ന് വിരമിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പായിട്ടുണ്ട്. അദ്ദേഹം വരുന്ന ഐപിഎല്‍ സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാനുണ്ടാവും. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വക്താവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധോണിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ എന്ത് തന്നെയായാലും, അടുത്ത ഐപിഎല്‍ സീസണില്‍ ധോണി ക്ലബ്ബിന്റെ നായകസ്ഥാനത്തുണ്ടാവുമെന്ന് സിഎസ്‌കെ വക്താവ് അറിയിച്ചു.  

ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വിയോടെ ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ധോണിയോ ബി.സി.സി.ഐയോ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വരുന്ന വിന്‍ഡീസ് പരമ്പരയില്‍ നിന്ന് ധോണി വിട്ടുനിന്നേക്കും. താരത്തിന് വിശ്രമം നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ