അവന്‍ സ്‌പെഷ്യലിസ്റ്റാണ്, ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ കളിക്കണം; യുവതാരത്തെ കുറിച്ച് വെങ്‌സര്‍ക്കാര്‍

By Web TeamFirst Published May 17, 2019, 10:27 AM IST
Highlights

ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാറാണ് ഇപ്പോള്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുംബൈ: ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാറാണ് ഇപ്പോള്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. നാലാമനായി കെ.എല്‍ രാഹുലിനെ കളിപ്പിക്കണമെന്നാണ് വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്. 

വെങ്‌സര്‍ക്കാര്‍ തുടര്‍ന്നു... നമുക്ക് വിശ്വസിക്കാവുന്ന രണ്ട് ഓപ്പണമാരുണ്ട്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും. മൂന്നാമനായി ക്യാപ്റ്റന്‍ വിരാട് കോലിയും. രാഹുല്‍ സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാനാണ്. ആദ്യ മൂന്ന് പേരുടെയും തുടര്‍ച്ചയാവാന്‍ അവന് കഴിയും. നാലാം നമ്പറില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ കളിക്കണം. അത് രാഹുലാണ്. 

ഇന്ത്യക്ക് നേരത്തെ വിക്കറ്റുകള്‍ നഷ്ടമായി കഴിഞ്ഞാല്‍ ഇന്നിങ്‌സ് നിയന്ത്രിക്കാന്‍ രാഹുലിന് കഴിഞ്ഞേക്കും. ലോകകപ്പ് പോലെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ രാഹുലിനെ ഓപ്പണറായും പരീക്ഷിക്കാം. തീര്‍ച്ചയായും അദ്ദേം പ്ലയിങ് ഇലവനില്‍ ഉണ്ടായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. വെങ്‌സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

click me!