ഇന്ത്യക്കും ഇംഗ്ലണ്ടിനും കിരീട സാധ്യത; ഒരു ടീമിനെയും എഴുതിത്തള്ളാനാവില്ലെന്ന് വാട്‌മോര്‍

By Web TeamFirst Published May 16, 2019, 12:37 PM IST
Highlights

ലോകകപ്പിൽ ഒരു ടീമിനെയും ചെറുതായി കാണാനാകില്ല. എന്നാൽ മികച്ച ബാറ്റ്സ്മാൻമാരുള്ളതും സ്വന്തം നാട്ടിൽ കളിക്കുന്നതും ഇംഗ്ലണ്ടിന് മേൽക്കെ നൽകുന്നു

കൊച്ചി: ലോകകപ്പിൽ ഇംഗ്ലണ്ടിനും ഇന്ത്യക്കും തുല്യ കിരീടസാധ്യതയെന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും കേരള കോച്ചുമായ ഡേവ് വാട്മോർ. അഫ്ഗാനിസ്ഥാൻ ഉൾപ്പടെയുള്ള ഒരു ടീമിനെ എഴുതിത്തള്ളുന്നില്ലെന്നും ഡേവ് വാട്മോർ കൊച്ചിയിൽ പറഞ്ഞു.

ലോകകപ്പിൽ ഒരു ടീമിനെയും ചെറുതായി കാണാനാകില്ല. എന്നാൽ മികച്ച ബാറ്റ്സ്മാൻമാരുള്ളതും സ്വന്തം നാട്ടിൽ കളിക്കുന്നതും ഇംഗ്ലണ്ടിന് മേൽക്കെ നൽകുന്നു. അണ്ടർ 19 വിഭാഗത്തിൽ വിരാട് കോലി നായകനായി ഇന്ത്യ ലോകകിരീടം നേടുമ്പോൾ ഡേവ് വാട്മോറായിരുന്നു പരിശീലകൻ. അന്ന് മുതലുള്ള കോലിയുടെ വളർച്ചയിൽ അഭിമാനമുണ്ടെന്നും വാട്‌മോര്‍ പറഞ്ഞു.

1996ല്‍ ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്‍റെ പരമ്പരാഗത ശൈലി അട്ടിമറിച്ച് ലോകകിരീടം ചൂടിയപ്പോൾ ഡേവ് വാട്മോറായിരുന്നു പരിശീലകൻ. പഴയ പ്രതാപം നഷ്ടപ്പെട്ടെങ്കിലും ശ്രീലങ്കയെയും ഇത്തവണത്തെ എഴുതിതള്ളാനാകില്ലെന്നാണ് വാട്‍മോറിന്‍റെ പക്ഷം.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!